0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1379

കൊട്ടേഷന്‍ കൊടുത്തതിന് അവരും സാക്ഷികള്‍ ആണ്. എന്നാലും രണ്ടുപേരും ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉള്ളവര്‍ ആയതിനാല്‍, അവരുടെ മൊഴികള്‍ക്ക് കോടതി എന്ത് വില നല്‍കുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട്, ഇതിലെ ഒരു മിസ്സിംഗ്‌ ലിങ്ക് കൂടി നമുക്ക് കിട്ടാനുണ്ട്. ഡെവിള്‍സിന്റെ ഏജന്റ്റ് ആയി പ്രവര്‍ത്തിക്കുന്ന, സമൂഹത്തില്‍ മാന്യന്റെ പരിവേഷമുള്ള ഒരാളെ നമുക്ക് പൊക്കണം. ആളൊരു വക്കീലാണ്; പേര് ടോം ഡിക്രൂസ്. ഡെവിള്‍സിന് കൊട്ടേഷന്‍ എത്തിച്ചു കൊടുത്ത് അതില്‍ നിന്നും കമ്മീഷനും, അവരുടെ ചെറിയ ചെറിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പണിയും ഉള്ള അവന്‍ അഡ്വക്കേറ്റ് ഭദ്രന്റെ ജൂനിയറും ആണ്” ഡോണ പറഞ്ഞു. “നീ എങ്ങനെ കണ്ടുപിടിച്ചെടി ഇതൊക്കെ? നിനക്ക് പറ്റിയ പണി ഇതല്ല..പോലീസിംഗ് ആയിരുന്നു നിനക്ക് ചേരുന്നത്” പൌലോസ് അത്ഭുതത്തോടെ പറഞ്ഞു. “ഇച്ചായാ, ചെയ്യുന്ന പണിയോട് ആത്മാര്‍ഥതയും ഉറച്ച ലക്ഷ്യബോധവും കഠിനമായ സമര്‍പ്പണവും ഉണ്ടെങ്കില്‍, നടക്കില്ല എന്ന് കരുതുന്ന കാര്യങ്ങള്‍ പോലും നടന്നെന്നിരിക്കും. പിന്നെ പത്രപ്രവര്‍ത്തനത്തിലും ഞങ്ങള്‍ നന്നായി അന്വേഷണം നടത്തിത്തന്നെ ആണ് പലതും കണ്ടുപിടിക്കുന്നത്..” ഡോണ പറഞ്ഞു. “നീ വളരെ മിടുക്കിയാണ്..ഐ അപ്പ്രീഷിയേറ്റ്‌..നൌ..ഈ ഡിക്രൂസിന്റെ റോള്‍ എന്താണ് ഈ കേസില്‍? അവനും കബീറും തമ്മില്‍ എന്ത് ബന്ധം?” “ബന്ധമൊന്നും ഇല്ല. പക്ഷെ കബീറിന് ഡെവിള്‍സിനെ മുട്ടിച്ചു കൊടുത്തത് അയാളാണ്. അയാള്‍ അത് സമ്മതിക്കുമെന്ന് കരുതണ്ട. വക്കീല്‍ ആണെങ്കിലും പക്കാ ക്രിമിനല്‍ ആണ് അയാള്‍. നിയമത്തെ പരിരക്ഷിക്കേണ്ട തൊഴില്‍ നിയമം ലംഘിക്കാനും പണം ഉണ്ടാക്കാനും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പകല്‍ മാന്യന്‍. പെണ്ണും കള്ളും മുതല്‍ അവന്‍ അവന് തോന്നിയതുപോലെയൊക്കെയാണ് ജീവിക്കുന്നത്. ക്രിമിനല്‍സിനെ സഹായിച്ച് ലക്ഷങ്ങള്‍ അല്ലേ മാസവരുമാനം. അവന്‍ സ്വയം സമ്മതിക്കണം; കബീറിനെ ഡെവിള്‍സിന് പരിചയപ്പെടുത്തി കൊടുത്തത് അവനാണെന്ന്. ആ മൊഴിക്ക് കോടതിയില്‍ ഉറപ്പായും വിലയും കിട്ടും. അതുമായി ബന്ധപ്പെടുത്തി ഷാജിയുടെയും അസീസിന്റെയും മൊഴികള്‍ ചേര്‍ക്കുമ്പോള്‍, കബീര്‍ അവര്‍ക്ക് കൊട്ടേഷന്‍ നല്‍കി എന്നതിന്റെ ക്ലീന്‍ തെളിവാകും” ഡോണ പറഞ്ഞു നിര്‍ത്തിയിട്ട് പൌലോസിനെ നോക്കി. പൌലോസ് അനുകൂലഭാവത്തില്‍ തലയാട്ടിയ ശേഷം വാസുവിന് നേരെ മുഖം തിരിച്ചു. “വാസൂ..പോലീസിന് ഡിക്രൂസിനെ വെറുതെ പിടികൂടാന്‍ പറ്റില്ല. അതുകൊണ്ട് അവന്റെ കാര്യവും

💬 Comments

View all comments