Chapter Title : മൃഗം 28 [Master]
നീതന്നെ നോക്കണം. ഒരു നിഴലായി നിന്റെ പിന്നാലെ ഞാന്‍ കാണും. അവനെക്കൊണ്ട് എങ്ങനെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സമ്മതിപ്പിക്കും എന്നതാണ് ആലോചിക്കേണ്ട വിഷയം. അവന്റെ മൊഴി കിട്ടിയാല്‍ പിന്നെ കബീറിന് ഉരുണ്ടു കളിക്കാന്‍ പറ്റില്ല. നമുക്ക് കോടതിക്ക് നല്‍കാന്‍ വേണ്ട എല്ലാ തെളിവുകളും അതോടെ പൂര്‍ണ്ണമാകും. പക്ഷെ ഇവരുടെയൊക്കെ അറസ്റ്റ് ഈ കേസ് കോടതി പുനപരിശോധിച്ച് അനുമതി നല്‍കിയ ശേഷമേ പറ്റൂ എന്നുമാത്രം. എന്തായാലും നമ്മള്‍ ഈ മിഷന്റെ അവസാനത്തിലേക്ക് എത്തിക്കഴിഞ്ഞു. കബീറിന്റെ മൊഴി കിട്ടാന്‍ വേണ്ടി നമുക്ക് ഡിക്രൂസിനെ പൊക്കണം..അവനെ പിടിക്കുമ്പോള്‍ മുഖത്ത് പാടുകള്‍ ഒന്നും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.” പൌലോസ് പറഞ്ഞു. “അവന്റെ ഫോട്ടോയോ മറ്റോ ഉണ്ടോ? അതേപോലെ അവനെ എവിടെ ചെന്നാലാണ് കാണാന്‍ പറ്റുക എന്നും അറിയണം” വാസു ഇരുവരെയും നോക്കി പറഞ്ഞു. “ഇതാണ് ആള്‍..” ഡോണ മൊബൈലില്‍ ഡിക്രൂസിന്റെ ഫോട്ടോ അവനെ കാണിച്ച ശേഷം തുടര്‍ന്നു “ഇവന്‍ വൈകിട്ട് അഞ്ചരയോടെ വക്കീല്‍ ഓഫീസില്‍ നിന്നും ഇറങ്ങും. ഇറങ്ങിയാല്‍ മിക്കവാറും നേരെ പോകുന്നത് ഏതെങ്കിലും ബാറിലേക്ക് ആയിരിക്കും. അവന്‍ ഇറങ്ങാന്‍ കാത്ത് ഏതെങ്കിലും ക്ലയന്റ്സ് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടാകും. സീനിയര്‍ വക്കീല്‍ ഭദ്രന്റെ സെക്രട്ടറി കൂടിയായ അവനെ കാണാന്‍ ക്രിമിനലുകളുടെ തിരക്കാണ് എപ്പോഴും. അവരുടെ ചിലവിലാണ് അവന്റെ നിത്യവുമുള്ള മദ്യപാനം” “സാറേ, അവനെ പൊക്കി കൊണ്ടുവരാന്‍ ഒരു വലിയ വണ്ടി വേണം..ജീപ്പോ കാറോ മറ്റോ. ബൈക്കില്‍ പറ്റില്ല” വാസു പറഞ്ഞു. “അക്ബര്‍ വണ്ടി കൊണ്ടുവരും. നീ വീട്ടില്‍ ചെല്ലുമ്പോള്‍ അവനവിടെ കാണും..പക്ഷെ അവന്‍ സര്‍വീസില്‍ ഉള്ളതുകൊണ്ട് നേരില്‍ നിന്നെ സഹായിക്കില്ല..വണ്ടി ഓടിക്കാന്‍ മാത്രമേ അവന്‍ വരൂ.....” പൌലോസ് പറഞ്ഞു. “അത് മതി സാറെ..വണ്ടി ഇല്ലാതെ പറ്റില്ല അതാണ് ഞാന്‍ പറഞ്ഞത്....” “ശരി..അവനെ കിട്ടിയാല്‍ അന്ന് നിന്നെ ഞാന്‍ കാണിച്ച ആ സ്ഥലത്തേക്ക് കൊണ്ട് പോകുക. ഡോണയും ഞാനും അവിടെ എത്തിക്കോളാം. കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്നെ വിവരം അറിയിക്കണം” “ശരി സര്‍” “എടി..നിനക്ക് അവനെ കാണണ്ടേ?” പൌലോസ് ഡോണയെ നോക്കി ചോദിച്ചു. “ആരെ?” “ഇന്നലെ വാസുവിനെ കൊല്ലാന്‍ ചെന്നവനെ? ലോക്കപ്പിലുണ്ട് അവനും ടീമും. കൊലപാതക
💬 Comments
View all comments