0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1390

ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഡെവിള്‍സ് അയച്ചതാണ് എന്നവന്‍ സമ്മതിച്ചിട്ടില്ല. മുമ്പെങ്ങോ വാസു അവന്റെ ആളുകളെ അടിച്ചതിനു പകരം ചോദിക്കാന്‍ എന്നാണ് തന്നിരിക്കുന്ന മൊഴി..” പൌലോസ് പറഞ്ഞു. “അവന്‍ സമ്മതിച്ചില്ലെങ്കിലും നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ..എനിക്ക് കാണണ്ട അവനെ..ഒരിക്കലും രക്ഷപെടാത്ത വിധത്തില്‍ നല്ല രീതിയില്‍ തന്നെ അവനെതിരെ ഇച്ചായന്‍ റിപ്പോര്‍ട്ട് നല്‍കണം..” ഡോണ പറഞ്ഞു. “അത് ഞാന്‍ ഏറ്റു. മിനിമം ഒരു അഞ്ചു വര്‍ഷം അവന്‍ അകത്ത് കിടക്കാനുള്ള വകുപ്പ് ഞാന്‍ ഒപ്പിക്കും” “എങ്കില്‍ ഞാന്‍ പോട്ടെ ഇച്ചായാ..ഇവനെന്നെ വീട്ടില്‍ വിട്ടിട്ട് ഡിക്രൂസിനെ കാണാന്‍ പൊയ്ക്കോട്ടേ..അവനെ കിട്ടിയാല്‍ എപ്പോഴാണ് പോകേണ്ടത് എന്ന് വച്ചാല്‍ ഇച്ചായന്‍ എന്നെ അറിയിച്ചാല്‍ മതി” ഡോണ പോകാന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “അറിയിക്കാം. വാസൂ..അധികം ആരുടെയും ശ്രദ്ധയില്‍ പെടാതെ വേണം കാര്യം നടത്താന്‍. പത്തു പേരറിയുന്ന ഒരു വക്കീലാണ് കക്ഷി. ഇവള് എന്നേം നിന്നേം പുലിവാല്‌ പിടിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ. ചെയ്യാതെ പറ്റില്ലല്ലോ.....” “പറ്റിയാല്‍ അവനെ ഞാന്‍ ഇന്ന് തന്നെ പൊക്കിക്കൊളാം സാറെ..” വാസു ചിരിച്ചുകൊണ്ട് പറഞ്ഞു. ഡോണ പൌലോസിനെ നോക്കി ചുണ്ടുകള്‍ വെട്ടിച്ചു ഹും എന്ന് പറഞ്ഞിട്ട് കപട ദേഷ്യത്തോടെ വെളിയിലേക്ക് ഇറങ്ങി. -------------------------- നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഡൊമസ്റ്റിക്ക് ടെര്‍മിനലിന്റെ മുന്‍പില്‍ മാലിക്കിന്റെ പജേറോ ബ്രേക്കിട്ടു. പല വാഹനങ്ങളുടെ തിരക്കിനിടയില്‍ നിന്നിരുന്ന ആ വണ്ടി പ്രത്യേകമായി ആരുടെയും ശ്രദ്ധ ആകര്‍ഷിച്ചില്ല. തിരക്കുകള്‍ക്ക് ഇടയിലൂടെ ഏതാണ്ട് അഞ്ചരയടിയില്‍ താഴെ ഉയരമുള്ള, ഒരു ചെറിയ മനുഷ്യന്‍ തോളില്‍ ഒരു ബാഗുമായി ചെന്ന് ആ വണ്ടിയുടെ മുന്‍ സീറ്റില്‍ കയറിയിരുന്നു. “ഹായ് മിസ്റ്റര്‍ ദ്വിവേദി..വെല്‍ക്കം ടു കൊച്ചി..” മാലിക്ക് അയാള്‍ക്ക് ഹസ്തദാനം നല്‍കി. “താങ്ക്സ് ബോസ്..നൈസ് ടു മീറ്റ്‌ യു” അയാള്‍ ചിരിച്ചു. മാലിക്ക് അയാളെ നോക്കി പുഞ്ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. എയര്‍പോര്‍ട്ടില്‍ നിന്നും വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മാലിക്കിന്റെ ഒപ്പം കയറിയ ആള്‍ ബാഗില്‍ നിന്നും ഒരു വിദേശ മദ്യടിന്‍ എടുത്ത് അതിന്റെ അടപ്പ് തുറന്നു. “ഒരു സ്മാള്‍?” മാലിക്കിനെ നോക്കി അയാള്‍ ചോദിച്ചു. “ഏയ്‌ വേണ്ട. നിങ്ങള്‍ കുടിച്ചോ..” മാലിക്ക് അയാളെ നോക്കാതെ വണ്ടി ഓടിക്കുന്നതില്‍

💬 Comments

View all comments