0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1403

ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ഹിന്ദിയില്‍ ആയിരുന്നു അവരുടെ സംസാരം. അയാള്‍ മദ്യം ലേശം കുടിച്ച ശേഷം ടിന്‍ തിരികെ അടച്ചു വച്ചു. “താങ്കളെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ധാരണ താങ്കള്‍ ഒരു ആറര അടി ഉയരമുള്ള ഒരു ആജാനുബാഹു ആയിരിക്കുമെന്നാണ്.” മാലിക്ക് ഒരു വണ്ടിയെ മറികടക്കുന്നതിനിടെ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഹഹ്ഹ..ഒരു കില്ലര്‍ വലിയ ഒരു ദേഹത്തിന്റെ ഉടമ ആയിരിക്കണം എന്നൊക്കെ ഉള്ളത് സിനിമാക്കാരുടെ സങ്കല്പം അല്ലെ ബോസ്. ചെറിയ ശരീരമാണ് ഈ ജോലിക്ക് ഏറ്റവും നല്ലത് എന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ” അയാള്‍ മൃദുവായ ശബ്ദത്തില്‍ പറഞ്ഞു. “അതെ..യു ആര്‍ റൈറ്റ്. മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാത്ത ആളായിരിക്കണം ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍. വേണ്ടത് ബുദ്ധിയും ശാരീരികക്ഷമതയും ആണ്” “താങ്കള്‍ പറഞ്ഞ ആറരയടി പൊക്കമുള്ള രണ്ടോ മൂന്നോ പേരെ നിസ്സാരമായി അടിച്ചിടാന്‍ എനിക്ക് മിനിട്ടുകള്‍ മതി..സൈസില്‍ ഒന്നും കാര്യമില്ല ബോസ്” അതിനു മറുപടിയായി മാലിക്ക് പുഞ്ചിരിച്ചപ്പോള്‍ അയാള്‍ വീണ്ടും മദ്യം സിപ് ചെയ്തു. “ആരാണ് എന്റെ ഇര?” അയാള്‍ റോഡിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “എല്ലാം അവിടെ ചെന്ന ശേഷം പറയാം. താങ്കളെപ്പോലെ ഒരാള്‍ക്ക് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമേ ഉള്ളു. ഞങ്ങള്‍ക്കും വയ്യാഞ്ഞിട്ടല്ല..പക്ഷെ ഇവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് പോലീസ് സംശയിക്കനിടയുള്ള ഒന്നിലും നേരിട്ട് ഇടപെടാന്‍ പറ്റാത്തത് കൊണ്ടാണ് താങ്കളുടെ സേവനം തന്നെ തേടിയത്..ഇത് വിജയകരമായി നടന്നാല്‍, ചിലപ്പോള്‍ ഒന്നോ രണ്ടോ കേസുകള്‍ കൂടി താങ്കള്‍ക്ക് ഞങ്ങള്‍ തരാനിടയുണ്ട്..” “ഇന്നേവരെ ഞാന്‍ ആകെ പരാജയപ്പെട്ടത് രണ്ടു കേസുകളില്‍ മാത്രമാണ്. അത് എന്റെ കഴിവുകേട് കൊണ്ട് പറ്റിയതല്ല..പോലീസ് സംഭവം മണത്തറിഞ്ഞു എന്നെ തോല്‍പ്പിച്ചതാണ്. ഇവിടെ അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ലെങ്കില്‍ വിജയം ഉറപ്പ്..” “ഈ വിവരം ഞങ്ങള്‍ മൂന്നുപേര്‍ക്ക് മാത്രമേ അറിയൂ..പോലീസിനെ താങ്കള്‍ പേടിക്കേണ്ട..അവരിത് സംഗതി നടന്ന ശേഷമേ അറിയൂ” വണ്ടി തങ്ങളുടെ ബംഗ്ലാവിന്റെ ഉള്ളിലേക്ക് ഓടിച്ചു കയറ്റിക്കൊണ്ട് മാലിക്ക് പറഞ്ഞു. അല്‍പ്പം അകലെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നും ലോങ്ങ്‌ റേഞ്ച് ഉള്ള ക്യാമറയില്‍ ആ വണ്ടിയും, അതില്‍ നിന്നും മാലിക്കിന്റെ ഒപ്പം ഇറങ്ങിയ ആളിന്റെ ചിത്രവും പതിഞ്ഞു

💬 Comments

View all comments