0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 3.1K

പറഞ്ഞു നടക്കാന്‍ തനിക്ക് നാണം ഉണ്ടോ? ഒന്നുകില്‍ ഇവളെ വെട്ടി രണ്ടു തുണ്ടം ആക്കിയിട്ടു ജയിലില്‍ പോടോ..ഇല്ലെങ്കില്‍ ഈ അലവലാതിയെ ഉപേക്ഷിച്ചിട്ട് നല്ല സ്വഭാവമുള്ള വല്ല പെണ്ണിനേയും കെട്ട്..നിന്നെപ്പോലെ ഉള്ളവന്മാരാണ് ആണുങ്ങളുടെ വില കളയുന്നത്” അയാള്‍ ലജ്ജയോടെ തല കുനിച്ചു. ഇതിനിടെ സിങ്ങും പോലീസുകാരും ചേര്‍ന്ന് ദ്വിവേദിയെ വിലങ്ങു വച്ച് ജീപ്പില്‍ കയറ്റിക്കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പോയി ജീപ്പ് അവരുടെ മുറ്റത്തേക്ക് കൊണ്ടുവന്നാണ് അയാളെ കയറ്റിയത്. “സിംഗ് സാറേ..നിങ്ങളെ കൈ വച്ചതിന്റെ പണി തീര്‍ത്തിട്ട് എനിക്കിവനെ വിട്ടു തന്നാല്‍ മതി..ഞങ്ങളുടെ വക പണി അങ്ങ് കൊച്ചിയില്‍ ചെന്നിട്ടേ ഉള്ളൂ..” ജീപ്പില്‍ കയറുന്നതിനിടെ പൌലോസ് പറഞ്ഞു. “സര്‍..എനിക്ക് നന്ദി പറയാന്‍ വാക്കുകളില്ല..താങ്കളെപ്പോലെ ആകാന്‍ എനിക്ക് പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ..” സിംഗ് വികാരാധീനനായി. പൌലോസ് അയാളുടെ തോളില്‍ തട്ടി പുഞ്ചിരിച്ച ശേഷം പിന്നിലേക്ക് നോക്കി. പ്രിയങ്ക ഒരുതരം ആരാധനയോടെ അയാളെത്തന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് അവളെ കണ്ണിറുക്കി കാണിച്ചിട്ട് പൌലോസ് ജീപ്പിലേക്ക് കയറി. ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു. ---------------------------- “എല്ലാം തീര്‍ന്നു..എല്ലാം...സകലതും കുളമായി..” ഒരു ഇംഗ്ലീഷ് പത്രവും കൈയില്‍ പിടിച്ച് ഭ്രാന്തന്‍ മുഖഭാവത്തോടെ ചാണ്ടി ഉള്ളിലേക്ക് അങ്ങനെ പറഞ്ഞുകൊണ്ട് വന്നപ്പോള്‍ സ്റ്റാന്‍ലി അയാളെ കൌതുകത്തോടെ നോക്കി. മൂവരും വൈകുന്നേരം തങ്ങളുടെ താവളത്തില്‍ ചില ചര്‍ച്ചകളില്‍ ആയിരുന്നു സുരപാനത്തിന്റെ അകമ്പടിയോടെ. “എന്താ ചാണ്ടി സാറേ? എന്ത് പറ്റി?” അര്‍ജ്ജുന്‍ ആണ് അത് ചോദിച്ചത്. “നമ്മുടെ നാട്ടിലെ അവരാധിച്ച പത്രക്കാരും ടിവിക്കാരും കണ്ട വേശ്യകളുടെ പിന്നാലെ വാര്‍ത്തയ്ക്ക് നടക്കുന്നത് കൊണ്ട് പലതും നമ്മള്‍ അറിയാതെ പോകുകയാണ്..ദാ ഇത് കണ്ടോ?

💬 Comments

View all comments