Chapter Title : മൃഗം 31 [Master]
മൃഗം 31 Mrigam Part 31 Crime Thriller Novel | Author : Master
Previous Parts

ഡോണ ഉറക്കെയുറക്കെ കരഞ്ഞു. അസാമാന്യ മനക്കരുത്ത് ഉണ്ടായിരുന്ന അവള്‍ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. പൌലോസിന്റെയും വാസുവിന്റെയും ഒപ്പം എവര്‍ഗ്രീന്‍ ചാനലിന്റെ കോമ്പൌണ്ടിലെ ഒരു ഒഴിഞ്ഞ കോണില്‍, ഒരു വലിയ മരത്തിന്റെ താഴെ അവളുടെ പഴയ മാരുതി കാറില്‍ തല കുമ്പിട്ട് നിന്നുകൊണ്ടായിരുന്നു അവളുടെ കരച്ചില്‍. കമ്മീഷണര്‍ ഓഫീസില്‍ നിന്നും നേരെ അവളുടെ അടുത്തേക്കാണ് പൌലോസ് എത്തിയത്. സംഭവിച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ ഡോണയുടെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു പോയി. വാസുവിന്റെ അറസ്റ്റ് തടയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലെന്നുള്ള ആധിയും പൌലോസിനെ അയാള്‍ സസ്പെന്ഡ് ചെയ്തു എന്നുള്ള വാര്‍ത്തയും അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. വാസു നിര്‍ന്നിമേഷനായി മാറി നിന്നുകൊണ്ട് അവളെത്തന്നെ നോക്കി. “വാസൂ..നിന്റെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും. അയാള്‍ അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഞാന്‍ നല്‍കിയ വിഷ്വല്‍സ് പോലും വിശ്വസിക്കാനോ സ്വീകരിക്കാനോ അയാള്‍ തയാറായില്ല.. പിന്നെ അയാളോട് ഇനി എന്ത് പറയാന്‍? ഡെവിള്‍സിന് വേണ്ടി നിന്നെ കുരുക്കിലാക്കുക എന്ന അജണ്ട അയാള്‍ നടപ്പിലാക്കുകയാണ്. പക്ഷെ നീ വിഷമിക്കരുത്..ഞാന്‍ നിന്റെ നിരപരാധിത്വം തെളിയിക്കും. അതിനു വേണ്ട എല്ലാ തെളിവുകളും എന്റെയും ഡോണയുടെയും പക്കലുണ്ട്..ഇനി വേണ്ടത്, ദ്വിവേദി എന്ന കൊലയാളിയ ആണ്. അവനീ ഭൂമുഖത്തിന്റെ ഏതു ഭാഗത്ത് ഉണ്ടായാലും, അവനെ ഞാന്‍ ഇവിടെ എത്തിക്കും. ഇനി എന്റെ ലക്ഷ്യവും അത് മാത്രമാണ്” ഡോണയെ കരയാന്‍ വിട്ടുകൊണ്ട് വാസുവിന്റെ അരികില്‍ എത്തിയ പൌലോസ് പറഞ്ഞു. “എനിക്ക് പേടിയില്ല സര്‍..പക്ഷെ സാറും ഞാനും പോയാല്‍ ഡോണ തനിച്ചാകും..അതാണ് എന്റെ വിഷമം..” വാസു കരഞ്ഞുകൊണ്ടിരുന്ന ഡോണയെ നോക്കി പറഞ്ഞു. “ശരിയാണ് വാസൂ..എനിക്കും അതറിയാം. പക്ഷെ നിന്നെ രക്ഷിക്കാന്‍ എനിക്ക് അവനെ കണ്ടെത്തിയേ പറ്റൂ..എന്നെ അയാള്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള ശുപാര്‍ശ നല്‍കാനാണ് ചാന്‍സ്. അതൊന്നും ഞാന്‍ ഗൌനിക്കുന്നില്ല..ഈ കേസിലെ പ്രതികള്‍ അവന്മാരാണ് എന്ന് തെളിയിക്കാന്‍ എനിക്ക് കഴിഞ്ഞില്ല എങ്കില്‍, പിന്നെ ഞാന്‍ ആണാണ് എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല..ദ്വിവേദിയെ കണ്ടെത്തി കാണേണ്ടവരെ കണ്ടാല്‍ മാത്രമേ
💬 Comments
View all comments