0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 2.1K

രക്ഷപെടാം..കേസ് കോടതിയില്‍ എത്തിയാല്‍ നിനക്ക് ജാമ്യം ലഭിക്കും എന്നാണ് എന്റെ പ്രതീക്ഷ...” വാസുവിന്റെ തോളില്‍ കൈവച്ചുകൊണ്ട് പൌലോസ് പറഞ്ഞു. വാസു തലയാട്ടി. “എന്നാല്‍ ഞാന്‍ പോട്ടെ..എനിക്ക് തീരെ സമയമില്ല.എന്റെ ഒഫീഷ്യല്‍ സസ്പെന്‍ഷന്‍ വരുന്നതിന് മുന്‍പ് ചെയ്യാന്‍ ഉള്ളതൊക്കെ ചെയ്യണം...ഡോണ..ഞാന്‍ പറഞ്ഞത് ഒക്കെ ഓര്‍മ്മ വേണം..ഇവനെ അയാള്‍ നാളെയോ മറ്റന്നാളോ കോടതിയില്‍ ഹാജരാക്കും.. വക്കീലിനെ ഏറ്റവും വേഗം ഏര്‍പ്പാട് ചെയ്യണം..നീ മനസ് കൈമോശം വരാതെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുക..നമ്മള്‍ കരഞ്ഞിട്ടോ ആധി പിടിച്ചിട്ടോ ഇവിടെ ഗുണമില്ല..അത് മറക്കരുത്” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് തലയാട്ടി. പൌലോസ് തന്റെ വണ്ടിയിലേക്ക് കയറുമ്പോള്‍, മറ്റൊരു പോലീസ് വാഹനം ചാനലിന്റെ ഗേറ്റ് കടന്നു വരുന്നത് ഞെട്ടലോടെ ഡോണ കണ്ടു. അവരുടെ അരികിലെത്തി ബ്രേക്കിട്ട അതില്‍ നിന്നും സി ഐ ഫിറോസും സംഘവും പുറത്തിറങ്ങി. ഫിറോസ്‌ പൌലോസിനെ പകയോടെ നോക്കിയ ശേഷം വാസുവിന്റെ അരികിലെത്തി. “നിങ്ങള്‍ അല്ലെ വാസു?” അയാള്‍ ചോദിച്ചു. “അതെ സര്‍” “ഇത് നിങ്ങള്‍ക്കുള്ള അറസ്റ്റ് വാറണ്ട് ആണ്. വരൂ..” അയാള്‍ പറഞ്ഞു. “എന്താണ് സര്‍ എന്റെ പേരിലുള്ള ചാര്‍ജ്ജ്?” “കബീര്‍ എന്ന യുവാവിന്റെ കൊലപാതകം..” “പക്ഷെ സര്‍ എനിക്ക് യാതൊരു മനസ്സറിവും ഇല്ലാത്ത സംഭവമാണ് അത്” “അതൊക്കെ നിങ്ങള്‍ക്ക് കോടതിയില്‍ പറയാം..തല്‍ക്കാലം ഞങ്ങളുടെ കൂടെ വരുക..ഉം” വാസു പൌലോസിനെ നോക്കി. അയാള്‍ കൂടെ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാട്ടി. ഡോണ കരച്ചില്‍ പണിപ്പെട്ടു നിയന്ത്രിച്ച് വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി. “ഡോണ..ഞാന്‍ പോട്ടെ..” വാസു അവളുടെ അരികിലെത്തി പറഞ്ഞു. ഡോണ നിയന്ത്രണം തെറ്റി അവന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

💬 Comments

View all comments