0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 2.1K

പൌലോസ് അത് കാണാനുള്ള മനക്കരുത്ത് ഇല്ലാതെ ദൂരേക്ക് നോക്കി ഇരുന്നുകളഞ്ഞു. വാസു പക്ഷെ കരഞ്ഞില്ല. അവന്‍ മെല്ലെ ഡോണയുടെ പിടി വിടുവിച്ച് ചെന്ന് പോലീസ് വാഹനത്തില്‍ കയറി. അത് അവിടെയിട്ട് തിരിച്ച ശേഷം ഡ്രൈവര്‍ റോഡിലേക്ക് ഓടിച്ചിറക്കി. ഡോണ ഏങ്ങലടിച്ചുകൊണ്ട് ആ വാഹനം പോകുന്നത് നോക്കി നിന്നു. വണ്ടി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൌലോസ് വണ്ടിയില്‍ നിന്നും ഇറങ്ങി അവളുടെ അരികിലെത്തി. “ഡോണ..കരയാതെ മോളെ..നിന്റെ കരയുന്ന മുഖം എന്റെ ശക്തി ഇല്ലാതാക്കും..പ്ലീസ്..” അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു. “എനിക്ക്..എനിക്ക് വേണ്ടിയാണ് ഇച്ചായാ ആ പാവം പോലീസ് പിടിയില്‍ ആയിരിക്കുന്നത്..ഞാനാണ്‌ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം..” ഡോണ കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. “ഇല്ല ഡോണ..അങ്ങനെ ഒന്നും ചിന്തിക്കരുത്. നീതിയും ന്യായവും നടപ്പിലാക്കാന്‍ മനസില്ലാത്ത ചിലരുടെ കുതന്ത്രം ആണ് അവന്റെ ഈ ദുര്യോഗത്തിന് പിന്നില്‍. മനുഷ്യ നന്മയ്ക്കായി ഭൂമിയില്‍ വന്ന കര്‍ത്താവിനെ വരെ നിന്ദിച്ച് പരിഹസിച്ചു മുഖത്ത് തുപ്പി തൂക്കില്‍ ഏറ്റിയവര്‍ ജീവിച്ച ഭൂമിയാണ്‌ ഇത്. നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഏതൊരുവന്റെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ് നമുക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.പക്ഷെ സത്യത്തെ മൂടിക്കെട്ടി വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല മോളെ..മൂന്നാം ദിനം കര്‍ത്താവ് ഉയിര്‍ത്ത് എഴുന്നേറ്റത് പോലെ, സത്യം പുറത്ത് വരുക തന്നെ ചെയ്യും..നീ ധൈര്യമായിരിക്ക്‌...അവനൊന്നും സംഭവിക്കില്ല..” പൌലോസിന്റെ വാക്കുകള്‍ ഡോണയ്ക്ക് ചെറുതല്ലാത്ത ആശ്വാസവും ധൈര്യവും പകര്‍ന്നു. അവള്‍ മുഖം ഉയര്‍ത്തി കണ്ണുകള്‍ തുടച്ചുകൊണ്ട് അയാളെ നോക്കി. “ഇച്ചായാ..ഇച്ചായന്‍ ദ്വിവേദിയെ തേടി പോകുകയാണോ” അവള്‍ ചോദിച്ചു. “അതെ..അവനെ കണ്ടുകിട്ടിയാല്‍ മാത്രമേ വാസുവിനെ ഈ കേസില്‍ നിന്നും സംശയാതീതമായി വിടുവിക്കാന്‍

💬 Comments

View all comments