Chapter Title : മൃഗം 31 [Master]
ആണ് അവന്റെ പേരില്‍ അവര്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം..പിന്നില്‍ ഡെവിള്‍സ് ആണ്..” “ഗോഡ്..കൊലപാതകക്കേസോ? ആരെ കൊന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്?” “പപ്പാ എല്ലാം ഞാന്‍ വിശദമായി വീട്ടില്‍ വരുമ്പോള്‍ പറയാം..പപ്പ ഉടന്‍ തന്നെ നല്ലൊരു വക്കീലിനെ കാണണം. നാളെ അവനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തില്‍ എടുക്കാന്‍ അവിടെ നമ്മള്‍ ഉണ്ടാകണം..എങ്ങനെയും അവനെ പോലീസ് റിമാന്‍ഡില്‍ വിടാതെ സ്വതന്ത്രനാക്കാന്‍ കഴിവുള്ള ഒരു വക്കീലിനെത്തന്നെ കണ്ടെത്തണം..” “സമയം വളരെ കുറവാണ് മോളെ..വക്കീലിന് കേസ് മനസിലാക്കാന്‍ തന്നെ സമയം വേണ്ടിവരും. എന്തായാലും ഞാന്‍ ആളെ ഏര്‍പ്പാടാക്കാം..അവന്റെ ജാമ്യത്തിന് പണമോ മറ്റോ കെട്ടിവയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യാം..മോള് പേടിക്കണ്ട...” “ശരി പപ്പാ..” ഫോണ്‍ വച്ച ശേഷം അവള്‍ നേരെ മാനേജിംഗ് ഡയറക്ടറുടെ മുറിവാതില്‍ക്കലേക്ക് ചെന്നു. “ഷീന..അലക്സ് സാറുണ്ടോ?” ഡോണ എം ഡിയുടെ സെക്രട്ടറിയോട് ചോദിച്ചു. “ഉണ്ട് ഡോണ..നിനക്ക് കാണണോ..” “യെസ്..” ഡോണ കതകില്‍ മുട്ടിക്കൊണ്ട് പറഞ്ഞു. “യെസ് കമിന്‍” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചതോടെ അവള്‍ അകത്തേക്ക് കയറി. “ഹായ് ഡോണ..ഹൌ ആര്‍ യു?” വെളുത്ത് തുടുത്ത് സുമുഖനായ, അമ്പത് വയസ് പ്രായമുള്ള, തലയില്‍ ഒരു രോമം പോലുമില്ലാത്ത അലക്സ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “ആം ഫൈന്‍ സര്‍..” “ഇരിക്ക്..ഡോണ കാര്യമില്ലാതെ എന്നെ കാണാന്‍ വരില്ല എന്നെനിക്ക് അറിയാം..സംതിംഗ് ഈസ് കുക്കിംഗ്..” അയാള്‍ പറഞ്ഞു. “താങ്ക് യൂ ആന്‍ഡ് യെസ് സര്‍..സംതിംഗ് ഈസ് കുക്കിംഗ്..” അവള്‍ അയാള്‍ക്കെതിരെ ഇരുന്ന ശേഷം പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് പുറത്തെടുത്തു. “സര്‍..നമ്മള്‍ തമ്മിലുള്ള സംസാരം ആരും കേള്‍ക്കാന്‍ പാടില്ല...ഷീനയോട് പറയൂ കുറെ നേരത്തേക്ക് ആരെയും ഇങ്ങോട്ട് വിടേണ്ട എന്ന്” ഡോണ പറഞ്ഞു. “ഷുവര്‍” അലക്സ് ഫോണെടുത്ത് ഷീനയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അവളെ നോക്കി. “സര്‍..താങ്കള്‍ ഈ പെന്‍ ഡ്രൈവില്‍ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ” അവള്‍ പെന്‍ ഡ്രൈവ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ അത് വാങ്ങി തന്റെ പിസിയില്‍ ഘടിപ്പിച്ച ശേഷം വീഡിയോ ഇട്ടു. അതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ അലക്സിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് ഡോണ ശ്രദ്ധിച്ചു. “എന്താണ് ഡോണ
💬 Comments
View all comments