Chapter Title : മൃഗം 31 [Master]
ഫോണെടുത്ത് പപ്പയെ വിളിച്ചു. “എന്താ മോളെ” പുന്നൂസിന്റെ സ്വരം അവളുടെ കാതിലെത്തി. “പപ്പാ, വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു....” അവള് ഇടറിയ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകള്‍ മെല്ലെ തുടച്ചു. “എന്ത്? സത്യമാണോ മോളെ നീ പറയുന്നത്? എന്തിന്? എന്താണ് അവന് ചെയ്ത കുറ്റം” പുന്നൂസ് ഉദ്വേഗഭരിതനായി ചോദിച്ചു. “അവനെ ട്രാപ് ചെയ്തതാണ് പപ്പാ..മര്‍ഡര്‍ ആണ് അവന്റെ പേരില്‍ അവര്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം..പിന്നില്‍ ഡെവിള്‍സ് ആണ്..” “ഗോഡ്..കൊലപാതകക്കേസോ? ആരെ കൊന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്?” “പപ്പാ എല്ലാം ഞാന്‍ വിശദമായി വീട്ടില്‍ വരുമ്പോള്‍ പറയാം..പപ്പ ഉടന്‍ തന്നെ നല്ലൊരു വക്കീലിനെ കാണണം. നാളെ അവനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തില്‍ എടുക്കാന്‍ അവിടെ നമ്മള് ഉണ്ടാകണം..എങ്ങനെയും അവനെ പോലീസ് റിമാന്‍ഡില്‍ വിടാതെ സ്വതന്ത്രനാക്കാന്‍ കഴിവുള്ള ഒരു വക്കീലിനെത്തന്നെ കണ്ടെത്തണം..” “സമയം വളരെ കുറവാണ് മോളെ..വക്കീലിന് കേസ് മനസിലാക്കാന്‍ തന്നെ സമയം വേണ്ടിവരും. എന്തായാലും ഞാന്‍ ആളെ ഏര്‍പ്പാടാക്കാം..അവന്റെ ജാമ്യത്തിന് പണമോ മറ്റോ കെട്ടിവയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യാം..മോള് പേടിക്കണ്ട...” “ശരി പപ്പാ..” ഫോണ്‍ വച്ച ശേഷം അവള് നേരെ മാനേജിംഗ് ഡയറക്ടറുടെ മുറിവാതില്ക്കലേക്ക് ചെന്നു. “ഷീന..അലക്സ് സാറുണ്ടോ?” ഡോണ എം ഡിയുടെ സെക്രട്ടറിയോട് ചോദിച്ചു. “ഉണ്ട് ഡോണ..നിനക്ക് കാണണോ..” “യെസ്..” ഡോണ കതകില്‍ മുട്ടിക്കൊണ്ട് പറഞ്ഞു. “യെസ് കമിന്” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചതോടെ അവള് അകത്തേക്ക് കയറി. “ഹായ് ഡോണ..ഹൌ ആര് യു?” വെളുത്ത് തുടുത്ത് സുമുഖനായ, അമ്പത് വയസ് പ്രായമുള്ള, തലയില്‍ ഒരു രോമം പോലുമില്ലാത്ത അലക്സ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “ആം
💬 Comments
View all comments