Chapter Title : മൃഗം 31 [Master]
ഫൈന്‍ സര്‍..” “ഇരിക്ക്..ഡോണ കാര്യമില്ലാതെ എന്നെ കാണാന്‍ വരില്ല എന്നെനിക്ക് അറിയാം..സംതിംഗ് ഈസ് കുക്കിംഗ്..” അയാള്‍ പറഞ്ഞു. “താങ്ക് യൂ ആന്‍ഡ് യെസ് സര്‍..സംതിംഗ് ഈസ് കുക്കിംഗ്..” അവള്‍ അയാള്‍ക്കെതിരെ ഇരുന്ന ശേഷം പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് പുറത്തെടുത്തു. “സര്‍..നമ്മള്‍ തമ്മിലുള്ള സംസാരം ആരും കേള്‍ക്കാന്‍ പാടില്ല...ഷീനയോട് പറയൂ കുറെ നേരത്തേക്ക് ആരെയും ഇങ്ങോട്ട് വിടേണ്ട എന്ന്” ഡോണ പറഞ്ഞു. “ഷുവര്‍” അലക്സ് ഫോണെടുത്ത് ഷീനയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അവളെ നോക്കി. “സര്‍..താങ്കള്‍ ഈ പെന്‍ ഡ്രൈവില്‍ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ” അവള്‍ പെന്‍ ഡ്രൈവ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാള്‍ അത് വാങ്ങി തന്റെ പിസിയില്‍ ഘടിപ്പിച്ച ശേഷം വീഡിയോ ഇട്ടു. അതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ അലക്സിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് ഡോണ ശ്രദ്ധിച്ചു. “എന്താണ് ഡോണ ഇത്..എനിക്ക് മനസിലായില്ല? ആരാണിയാള്‍?” വീഡിയോ പൂര്‍ണ്ണമായി കണ്ടശേഷം അലക്സ് അവളോട് ചോദിച്ചു. “സര്‍..കബീറിനെ കൊന്ന കൊലയാളിയെ ആണ് അങ്ങ് ഇപ്പോള്‍ കണ്ടത്..ഹരീന്ദര്‍ ദ്വിവേദി..” ഡോണ സാധാരണമട്ടില്‍ പറഞ്ഞത് കേട്ടപ്പോള്‍ അലക്സ് ഞെട്ടി. “ഗോഡ്..ഇയാള്‍ ആണല്ലേ ദ്വിവേദി? ഇതെങ്ങനെ ഡോണയ്ക്ക് കിട്ടി?” “അതൊക്കെ കിട്ടി..സാര്‍ എനിക്കൊരു ഉപകാരം ചെയ്യണം. ഇന്ന് പ്രൈം ടൈമില്‍ നമുക്ക് ഈ വീഡിയോയുമായി ബന്ധപ്പെടുത്തി ഒരു ഫീച്ചര്‍ നല്‍കണം. ഇതിന്റെ പിന്നിലുള്ളവര്‍ ആരാണ് എന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. കബീറിനെ വധിച്ച ഇയാളെ പിടിക്കുന്നതിനു പകരം, എന്റെ പെഴ്സണല്‍ സെക്യൂരിറ്റി ആയിരുന്ന വാസുവിനെ അതേ കുറ്റം ചാര്‍ത്തി ഈ ചാനല്‍ കോമ്പൌണ്ടില്‍ നിന്നു കമ്മീഷണര്‍
💬 Comments
View all comments