0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1493

മൃഗം 30 Mrigam Part 30 Crime Thriller Novel | Author : Master

Previous Parts



“എടൊ വര്‍ഗീസേ” കമ്മീഷണര്‍ വിളിച്ചു. വര്‍ഗീസ്‌ എത്തി സല്യൂട്ട് നല്‍കിക്കൊണ്ട് ഉത്തരവിനായി കാത്തു നിന്നു. “ഇവനെ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോ..” “സര്‍” വര്‍ഗീസ്‌ സല്യൂട്ട് നല്‍കിയ ശേഷം നേരെ വാസുവിന്റെ അടുത്തേക്ക് ചെന്നു. “സാറ് പറഞ്ഞത് കേട്ടില്ലേ..വാടാ..” അയാള്‍ അവനെ വിളിച്ചു. ഡോണ വേഗം മുന്‍പിലേക്ക് വന്ന് അയാള്‍ക്കും വാസുവിനും ഇടയില്‍ നിലയുറപ്പിച്ച് അയാളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി. “എന്താണ് കാരണം?” അവള്‍ തിരക്കി. “കാരണം സാറിനോട് ചോദിക്കണം..മര്യാദയ്ക്ക് വാടാ” വര്‍ഗീസിന്റെ സ്വരം കടുത്തു. “നോ..വാസൂ..നീ പോകരുത്. എന്താണ് കാര്യം എന്നറിയാതെ നിന്നെ ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല..” കമ്മീഷണറെ നോക്കിയാണ് അവളത് പറഞ്ഞത്. ഇന്ദുവിന്റെ ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി വിടര്‍ന്നു. “ഡോണ പുന്നൂസ്...അല്ലെ? ഇത് ടിവി സ്റ്റേഷന്‍ അല്ല..കൃത്യനിര്‍വ്വഹണത്തിനു വിഘാതം ഉണ്ടാക്കിയാല്‍, നിങ്ങളും അകത്താകും” ചാണ്ടി അവളെ നോക്കി അലസമായി പറഞ്ഞു. ഡോണ നേരെ അയാളുടെ മുന്‍പിലെത്തി തന്റെ ഐഡി പുറത്തെടുത്തു. “സാറിന് എന്നെ അറിയാമെന്ന് മനസിലായി; എങ്കിലും പറയുന്നു..യെസ്..അയാം ഡോണ പുന്നൂസ്. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍..നിങ്ങള്‍ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആള്‍ എന്റെ എമ്പ്ലോയി ആണ്..എന്ത് കാരണത്തിന്റെ പേരിലാണ് അയാളെ നിങ്ങള്‍ ചോദ്യം ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള അവകാശം എനിക്കും അയാള്‍ക്കും ഉണ്ട്. താങ്കള്‍ അത് പറയും..” അവള്‍ കൂസലില്ലാതെ ചാണ്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു. “കൊച്ച് ഭീഷണി മുഴക്കുകയാണോ?” “നോ സര്‍. ഒരാളെ പോലീസ് പിടികൂടിയാല്‍ അത് എന്തിനാണ് എന്നറിയാന്‍ അയാള്‍ക്ക് അവകാശമില്ലേ? അതോ നിങ്ങള്‍ കണ്ണില്‍ കാണുന്ന ആരെയും പിടിച്ച് അകത്തിടുമോ തോന്നുന്നത് പോലെ? കുറച്ചൊക്കെ നിയമം എനിക്കും അറിയാം സര്‍” “എനിവേ..ഇനി പറഞ്ഞില്ല എന്ന് വേണ്ട. കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിവനെ ചോദ്യം ചെയ്യണം” ചാണ്ടി പറഞ്ഞു. “അത് ആത്മഹത്യ അല്ലെ? അതിന് ഇവനെങ്ങനെ ഉത്തരവാദി ആകും?” “ആത്മഹത്യ ആണോ കൊലയാണോ എന്നൊക്കെ ഞങ്ങള് തീരുമാനിക്കും. കൊല്ലപ്പെട്ട ആളിന്റെ വാപ്പയ്ക്ക് ഇവനെ സംശയം

💬 Comments

View all comments