Chapter Title : മൃഗം 30 [Master]
ഉണ്ട്. അയാളാണ് ഇവന്റെ പേര് ഞങ്ങളോട് പറഞ്ഞതും. അല്ലാതെ രാത്രി ഞാന്‍ സ്വപ്നം കണ്ടു മനസിലാക്കിയതല്ല... ഇവന്‍ അവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതും എയര്‍പോര്‍ട്ടിലേക്ക് പോയ അവനെ തടഞ്ഞു കേസില്‍ കുടുക്കിയതും ഒക്കെ ഞാന്‍ അയാളില്‍ നിന്നും അറിഞ്ഞു..അതൊക്കെ കേട്ടതോടെ അവന്റെ മരണം ആത്മഹത്യ അല്ല എന്നാണ് ഇപ്പോള്‍ ഞങ്ങളുടെ നിഗമനം..ഉം..മതിയായല്ലോ..വര്‍ഗീസ് ടേക്ക് ഹിം..” ചാണ്ടി രൂക്ഷമായി ഡോണയെ നോക്കിയ ശേഷം ഉള്ളിലേക്ക് പോയി. അവള്‍ വേഗം വാസുവിന്റെ അരികിലെത്തി. “വാസൂ..നീ പേടിക്കണ്ട. നിന്നോട് അയാള്‍ എന്തെങ്കിലും ചോദിച്ചാല്‍ നീ സത്യം അതേപോലെ പറഞ്ഞോ. എനിക്ക് വേണ്ടിയാണ് നീ എല്ലാം ചെയ്തത് എന്ന് തുറന്നു പറഞ്ഞോണം..ഉത്തരം മുട്ടി ഒരിക്കലും ഇരിക്കരുത്” അവള്‍ അവന്റെ കാതില്‍ മന്ത്രിച്ചു. വാസു തലയട്ടിയ ശേഷം വര്‍ഗീസിന്റെ കൂടെ ഉള്ളിലേക്ക് കയറി. ഇന്ദു അവളെ നോക്കി കണ്ണ് കാണിച്ച ശേഷം ഉള്ളിലേക്ക് പോയി. ഡോണ വേഗം കമ്മീഷണര്‍ ഓഫീസിനു പുറത്തിറങ്ങി പൌലോസിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് നടന്ന കാര്യങ്ങള്‍ അയാളെ അറിയിച്ചു. ഉടനെത്താം എന്ന് പൌലോസ് പറഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ കട്ട് ചെയ്തിട്ട് വീണ്ടും ഓഫീസ് കോമ്പൌണ്ടില്‍ കയറി പുറത്ത് വരാന്തയില്‍ ഇരുന്നു. പോലീസുകാര്‍ അവളെ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അവളെ ചാനലില്‍ കണ്ടു പരിചയം ഉള്ളവര്‍ ആയിരുന്നു എല്ലാവരും. “മാഡം..ഉള്ളില്‍ ഇരിക്കാം..കസേര ഉണ്ട്” വെറും വരാന്തയില്‍ തറയില്‍ ഇരുന്ന അവളോട് ഒരു പോലീസുകാരന്‍ പറഞ്ഞു. “താങ്ക്സ്..വേണ്ട..ഞാന്‍ ഇവിടെത്തന്നെ ഇരുന്നോളാം..” ഡോണ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. “മാഡം കുടിക്കാന്‍ ചായയോ മറ്റോ” അയാള്‍ വീണ്ടും തിരക്കി. “ഒന്നും വേണ്ട..വളരെ നന്ദി..” ഡോണ അയാളെ നോക്കി പുഞ്ചിരിച്ചു. ഇന്ദുലേഖ ഉള്‍പ്പടെ ഉള്ള ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂട്ടി കമ്മീഷണര്‍ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കയറി. വാസു അവര്‍ക്കെതിരെ കസേരയില്‍ ഇരുന്നു. “വാസു..അല്ലെ?” ചാണ്ടി ഇരിക്കാതെ അവന് ചുറ്റും നടന്നുകൊണ്ട് ചോദ്യങ്ങള്‍ ആരംഭിച്ചു. “അതെ സാര്‍” “കബീറും നീയുമായി എന്തായിരുന്നു ശത്രുതയ്ക്ക് കാരണം?” “എനിക്ക് അയാളോട് ശത്രുത ഒന്നുമില്ലായിരുന്നു സാര്‍” “പിന്നെ നീ റാവുത്തരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്തിനാണ്?” “കബീറിനെ കാണാന്‍ ചെന്നതാണ് ഞാന്‍...അതിക്രമിച്ചല്ല കയറിയത്..സന്ധ്യക്ക്
💬 Comments
View all comments