0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1527

എല്ലാവരും ഉള്ളപ്പോള്‍ സാധാരണ പോലെ തന്നെയാണ് ചെന്നത്” വാസു ഭയമില്ലാതെ പറഞ്ഞു. “നീ വീട്ടില്‍ കയറി അക്രമം കാണിച്ചില്ലേ?” “ഞാനല്ല..അവരാണ് കാണിച്ചത്..എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ചെറുത്തു നിന്നു..” “ഹും..എന്തിനാടാ വെറുതെ അവര് നിന്നെ ഉപദ്രവിക്കുന്നത്? നീ അവിടെ കയറി എന്തോ പോക്രിത്തരം കാണിച്ചതുകൊണ്ടല്ലേ അത് സംഭവിച്ചത്....” “സാറേ..ഉള്ള കാര്യം പറയാം..ഡോണ എന്റെ ബോസ് ആണ്. മുംതാസ് എന്ന അവളുടെ കൂട്ടുകാരിയെ കബീര്‍ പ്രേമിച്ചു ചതിച്ച് ഗര്‍ഭിണിയാക്കി. തുടര്‍ന്ന് അവളെ ഒഴിവാക്കാന്‍ വേണ്ടി അവനവളെ കൊട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യിച്ചു..അതിന്റെ വിഷമത്തില്‍ അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ കേസ് പോലീസ് അന്വേഷിച്ചെങ്കിലും കൃത്യം നടത്തിയവര്‍ ഇടപെട്ട് അവരുടെ ഒരു കൂലി തൊഴിലാളിയെ പ്രതിയാക്കി കേസ് തീര്‍പ്പാക്കി. ശിക്ഷിക്കപ്പെടെണ്ട കബീറും കൊച്ചിയിലെ അധോലോകം നിയന്ത്രിക്കുന്ന അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയിലെ മൂന്നുപേരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടത് കൊണ്ട്, അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കാന്‍ ഡോണ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ അവിടെ അന്ന് പോയത്...” വാസു കാര്യം വിശദീകരിച്ചു. ചാണ്ടിയുടെ മുഖം വലിഞ്ഞു മുറുകുന്നത് ഇന്ദു ശ്രദ്ധിച്ചു. അയാള്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നടന്ന ശേഷം കസേര നീക്കി അവന്റെ മുന്‍പില്‍ ഇരുന്നു. “ഈ കഥ നീ തനിയെ ഇപ്പോള്‍ ആലോചിച്ച് ഉണ്ടാക്കിയതാണോ അതോ മുന്‍‌കൂര്‍ തയാറാക്കി വച്ചിരുന്നതോ?” അയാള്‍ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു. “ഞാന്‍ പറഞ്ഞത് സത്യമാണ്. സാറിന് കൂടുതല്‍ വിവരം അറിയണമെങ്കില്‍ ഡോണയോട് തന്നെ ചോദിക്കാം.” “പോലീസ് തീര്‍പ്പാക്കിയ കേസ് അന്വേഷിക്കാന്‍ അവള്‍ ആരാടാ? നിനക്ക് ആരാണ് അതില്‍ സഹകരിക്കാന്‍ അനുമതി നല്‍കിയത്?” ചാണ്ടി കോപത്തോടെ ചോദിച്ചു. “ഞാന്‍ ഡോണയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്‌. എന്നോട് പറയുന്ന പണി ഞാന്‍ ചെയ്യും....” “എന്തിനാണ് നീ കബീറിനെ കൊന്നത്...” “സാറ് തമാശ പറയുകയാണോ?” “കഴുവര്‍ടമോനെ..മര്യാദയ്ക്ക് ചോദിച്ചതിനു മറുപടി താടാ...” “സാറെ..എനിക്ക് ഇന്നത്തെ ദിവസം വരെ പോലീസുകാരോട് ഒരു ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു..സാറായിട്ട് അതില്ലാതാക്കരുത്..മാന്യമായി സംസാരിക്കണം..ഞാന്‍ ആരെയെങ്കിലും കൊന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍, അതിന്റെ തെളിവ് ഹാജാരാക്കി എന്നെ അറസ്റ്റ് ചെയ്യാം..”

💬 Comments

View all comments