Chapter Title : മൃഗം 30 [Master]
വാസു കൂസലില്ലാതെ പറഞ്ഞപ്പോള്‍ ഇന്ദുലേഖ അറിയാതെ കൈയടിച്ചു പോയി. ചാണ്ടി കോപത്തോടെ അവളെ നോക്കിയപ്പോള്‍ ഇന്ദു ചെറുതായി ഒന്ന് ചമ്മി. “ഇന്ദു..ബീഹേവ് യുവെഴ്സെല്‍ഫ്..” ചാണ്ടി ഈര്‍ഷ്യയോടെ അവളെ നോക്കി പറഞ്ഞു. പിന്നെ അയാള്‍ വീണ്ടും വാസുവിന് നേരെ തിരിഞ്ഞു. “നീ എന്നെ നിയമം പഠിപ്പിക്കുകയാണോ? നീയാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് അവന്റെ വാപ്പയ്ക്ക് സംശയം ഉണ്ട്...അതുമതി ഞങ്ങള്‍ക്ക് നിന്നെ തൂക്കി അകത്തിടാന്‍...” “സാറേ..ഞാന്‍ ആരെയും കൊന്നിട്ടില്ല..കബീറിനെ നിയമത്തിന്റെ കൈകളില്‍ എത്തിക്കുക എന്നത് മാത്രമാണ് ഡോണ ആഗ്രഹിച്ചത്.. അത് കൊലപാതകമാണ് എന്ന് സാറിന് തോന്നുന്നുണ്ട് എങ്കില്‍ അവന്‍ പിടിക്കപ്പെടും എന്ന് ഭയമുള്ള ആരോ ആണ് അവനെ കൊല്ലിച്ചത്..അവന്‍ പിടിയിലായാല്‍ ഒപ്പം ജയിലില്‍ പോകാന്‍ സാധ്യതയുള്ള ആരോ....” “കബീര്‍ കൊല്ലപ്പെട്ട രാത്രി നീ എവിടെയായിരുന്നു?” “എന്റെ വീട്ടില്‍..” “നീ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്?” “ഞാന്‍ അവിടെ ഇല്ലായിരുന്നു എന്നതിന്റെ തെളിവ് സാറിന്റെ കൈയില്‍ ഉണ്ടോ? തെളിവ് ഉണ്ടാക്കി വച്ചിട്ടാണോ സര്‍ ഒരാള്‍ വീട്ടില്‍ താമസിക്കുന്നത്?” ചാണ്ടി അവന്റെ കണ്ണിലേക്ക് നോക്കി. സാധാരണ വിരട്ടല്‍ കൊണ്ട് അവന്‍ ഭയക്കില്ല എന്നയാള്‍ക്ക് മനസിലായി. ഇവനെ കുടുക്കണം എങ്കില്‍ തന്റെ പക്കല്‍ വല്ലതും വേണം. ഇല്ലെങ്കില്‍ പണി കിട്ടുന്നത് തനിക്ക് തന്നെ ആയിരിക്കും. അവനല്ല കൊല ചെയ്തത് എന്ന് തനിക്ക് നന്നായി അറിയാം. എന്തായാലും ഇവനെതിരെ വല്ല തെളിവും ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഡെവിള്‍സിനെ കണ്ടു സംസാരിച്ചു നോക്കാം. തെളിവില്ലാതെ കേസ് എടുത്താല്‍ ആ ചാനലുകാരി പെണ്ണ് തന്നെ വലിച്ചു കീറി ഒട്ടിക്കും. വേണ്ട..മെല്ലെ മതി. അയാള്‍ മനസ്സില്‍ കണക്ക്കൂട്ടി. “നീ ആള് കൊള്ളാമല്ലോ? നീ എന്തിനാണ് കബീറിനെ എയര്‍പോര്‍ട്ട് റോഡില്‍ വച്ചു തടഞ്ഞത്?” “അത് പൌലോസ് സാറ് പറഞ്ഞിട്ടാണ്. അവന്റെ പോക്ക് മുടക്കാന്‍ വേണ്ടി...” “പൌലോസ്..ഇന്ദൂ..ഐ വാണ്ട് ഹിം ഹിയര്‍ നൌ...” ചാണ്ടി ഇന്ദുവിനെ നോക്കി പറഞ്ഞു. “സര്‍..” ഇന്ദു മൊബൈല്‍ എടുത്തുകൊണ്ട് പറഞ്ഞു. “തല്ക്കാലം നീ പൊക്കോ..നിനക്ക് അതില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ നിന്നെ ഞാന്‍ ഇരുപത്തിനാല് മണിക്കൂറിനകം പൊക്കിയിരിക്കും..വിത്ത് എവിഡന്‍സ്...ഉം..” ചാണ്ടി പോകാന്‍ ആംഗ്യം കാണിച്ചു. വാസു ഓഫീസര്‍മാരെ
💬 Comments
View all comments