Chapter Title : മൃഗം 30 [Master]
നോക്കി കൈ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ അവിടെ ആശങ്കയോടെ ഇരുപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ അവള്‍ ആശ്വാസത്തോടെ ഓടിച്ചെന്നു. “എന്തായെടാ?” അവള്‍ ചോദിച്ചു. “എന്താകാന്‍..ഞാന്‍ ഉള്ള കാര്യം പറഞ്ഞു. തെളിവ് ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാനും പറഞ്ഞു..ഇരുപത്തിനാല് മണിക്കൂര്‍ സമയം എനിക്കയാള്‍ തന്നിരിക്കുകയാണ്. അതിനകം തെളിവ് കിട്ടിയാല്‍ എന്നെ പൊക്കുമത്രേ..” “ഹും..അയാള്‍ വല്ല കള്ളത്തെളിവും ഉണ്ടാക്കാന്‍ ഇടയുണ്ട്..നമ്മള്‍ സൂക്ഷിക്കണം..ഇച്ചായനെ ഞാന്‍ വിളിച്ചിട്ടുണ്ട്..ഇപ്പോള്‍ എത്തും..” “സാറിനെ കമ്മീഷണറും വിളിപ്പിച്ചിട്ടുണ്ട്..” “എന്തിന്?” “അന്ന് എയര്‍പോര്‍ട്ട് റോഡില്‍ വച്ചു കബീറിനെ ഞാന്‍ തടഞ്ഞത് സാറ് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ വിളിക്കാന്‍ പറഞ്ഞു..” അവര്‍ സംസാരിച്ചു നില്‍ക്കെ പൌലോസിന്റെ ബുള്ളറ്റ് അവിടെത്തി ബ്രേക്കിട്ടു. അയാള്‍ ഇറങ്ങി അവരുടെ അടുത്തെത്തി. “എന്തായി വാസു? കമ്മീഷണര്‍ എന്ത് പറഞ്ഞു?” പൌലോസ് ചോദിച്ചു. വാസു നടന്ന കാര്യങ്ങള്‍ അതേപോലെ അയാളെ ധരിപ്പിച്ചു. “ഓകെ..എന്നെ വിളിപ്പിച്ചിട്ടുണ്ട്..ഞാനൊന്നു കണ്ടിട്ട് വരാം....” പൌലോസ് അങ്ങനെ പറഞ്ഞിട്ട് നേരെ ഓഫീസിലേക്ക് കയറി. അയാള്‍ ചെല്ലുമ്പോള്‍ ചാണ്ടി തന്റെ ഓഫീസില്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. “സര്‍” പൌലോസ് സല്യൂട്ട് നല്‍കി. “ഇരിക്ക്” ചാണ്ടി പറഞ്ഞു. എന്നിട്ട് ഒരു റോത്ത്മാന്‍സ് സിഗരറ്റിനു തീ കൊളുത്തി രണ്ടു കവിള്‍ പുക വലിച്ചൂതി വിട്ടു. “കബീറിന്റെ മരണം..അതുമായി ബന്ധപ്പെട്ട് വാസു എന്നൊരുത്തനെ അവന്റെ വാപ്പയ്ക്ക് സംശയമുണ്ട്..ഞാനവനെ ചെറുതായി ഒന്നു ചോദ്യം ചെയ്ത് വിട്ടു. താനും അവനും തമ്മില്‍ എന്തൊക്കെയോ ഇടപാടുകള്‍ ഉള്ളതായി ഞാനറിഞ്ഞല്ലോ..എന്താണത്?” കമ്മീഷണര്‍ ചോദിച്ചു. “അവന്‍ എന്റെ സുഹൃത്താണ്” “നിങ്ങള്‍ എന്തിനാണ് കബീറിനെ തടയാന്‍ അവനെ എയര്‍പോര്‍ട്ട് റോഡിലേക്ക് അയച്ചത്?” “കബീറിനെ ഒരു കേസില്‍ ഞാന്‍ സംശയിക്കുന്നുണ്ട്..അവന്‍ നാടുവിട്ടാല്‍ പിന്നെ കിട്ടാന്‍ പ്രയാസം ആയതിനാല്‍ എടുത്ത ഒരു മുന്‍കരുതല്‍ മാത്രമായിരുന്നു അത്..” “ഏതു കേസില്‍?” “സര്‍..പോലീസ് അന്വേഷിച്ച് കോടതി വിധി കല്‍പ്പിച്ച ഒരു കേസാണ്..മുംതാസിന്റെ ആത്മഹത്യ. അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ട ക്രിമിനലുകളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ അണ്‍ ഒഫീഷ്യലായി ഞാന്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അന്ന് കബീറിനെ തടഞ്ഞത്” പൌലോസ് പറഞ്ഞു. ചാണ്ടിയുടെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി വിടര്‍ന്നു. “പൌലോസിനു എന്ന്
💬 Comments
View all comments