Chapter Title : മൃഗം 30 [Master]
മുതലാണ് പോലീസിലും കോടതിയിലും ഒക്കെ വിശ്വാസം ഇല്ലാതായത്” അയാള്‍ പരിഹാസരൂപേണ ചോദിച്ചു. “എനിക്ക് വിശ്വാസമില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?” “എങ്കില്‍പ്പിന്നെ തീര്‍പ്പായ ഒരു കേസ് വീണ്ടും അന്വേഷിക്കേണ്ട കാര്യം? എനിക്ക് മുന്‍പിരുന്ന കമ്മീഷണര്‍ നിങ്ങളോട് അത് ആവശ്യപ്പെട്ടിരുന്നോ?” “ഇല്ല..ഇതെന്റെ വ്യക്തിപരമായ തീരുമാനം ആണ്” “നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാനല്ല സര്‍ക്കാര്‍ ഈ വേഷവും നല്‍കി മാസാമാസം ശമ്പളം തരുന്നത്. ഇഷ്ടം പോലെ കേസുകള്‍ വേറെ ഉള്ളപ്പോള്‍ കോടതി വിധി കല്‍പ്പിച്ച ഒരു കേസിന് പിന്നാലെ ഔദ്യോഗിക സ്ഥാനം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്?” “സര്‍..നീതിയും ന്യായവും നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ പോലീസ്, കോടതി തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്റെ അറിവ്. അവിടെ തെറ്റുകള്‍ ഒരിക്കലും പറ്റില്ല എന്നൊന്നും ആരും കരുതുന്നില്ല. തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതല്ലേ അതിന്റെ ശരി?” “എടൊ പൌലോസേ..തന്നെ ഞാന്‍ നിയമം പഠിപ്പിക്കണോ? കോടതി വിധി പുറപ്പെടുവിച്ച് കുറ്റവാളി ശിക്ഷിക്കപ്പെട്ട ഒരു കേസ്, യാതൊരു കാരണവുമില്ലാതെ കുറെ കഥകള്‍ മെനഞ്ഞ് വളച്ചൊടിക്കാന്‍ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിന് തനിക്കൊരു സസ്പെന്‍ഷന്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? നോക്ക്..ഇവിടുത്തെ പുതിയ കമ്മീഷണര്‍ ഞാനാണ്..മുന്‍പിരുന്ന ആളിനെ കണ്ടതുപോലെ എന്നെ കണ്ടാല്‍, തലയില്‍ തൊപ്പി കാണില്ല..ഇനിമേലാല്‍ താന്‍ എന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും കേസില്‍ ഇടപെട്ടാല്‍, കിട്ടാന്‍ പോകുന്നത് ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ആയിരിക്കില്ല, ഡിസ്മിസല്‍ ആയിരിക്കും..ജസ്റ്റ് റിമംബര്‍ ദാറ്റ്..യു മെ ഗോ നൌ...” ചാണ്ടി ഗൌരവത്തോടെ പറഞ്ഞു. “സര്‍..സര്‍ പിന്നൊരു കാര്യം. കബീര്‍ മരിച്ചത് ആത്മഹത്യ മൂലമല്ല, മറിച്ച് കൊലപാതാകം ആണെങ്കില്‍, അതില്‍ വാസുവിന് യാതൊരു പങ്കുമില്ല എന്ന് അങ്ങ് മനസിലാക്കണം. അവന്‍ അത്തരക്കാരന്‍ അല്ല..അത് കൊലയാണ് എങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അറേബ്യന്‍ ഡെവിള്‍സ് ആയിരിക്കും..” “ആരാണ് ഈ ഡെവിള്‍സ്..” ചാണ്ടി ഒന്നും അറിയാത്ത മട്ടില്‍ ചോദിച്ചു. “സര്‍..കബീര്‍ മരിക്കുന്നതിനും രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്, കുപ്രസിദ്ധ വാടകക്കൊലയാളി ഹരീന്ദര്‍ ദ്വിവേദി കൊച്ചിയില്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അയാളെ അവിടെ നിന്നും സ്വീകരിച്ച് സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോയത് മുഹമ്മദ് മാലിക്ക് ആണ്; അയാള്‍ ഇവിടെ വന്നത് ചായക്കച്ചവടം ചെയ്യാന്‍ അല്ല
💬 Comments
View all comments