0%

Chapter Title : മൃഗം 30 [Master]

Author : Master Read All Parts 1539

എന്നാണ് എന്റെ തോന്നല്‍..” പൌലോസ് തെല്ലു പരിഹാസച്ചുവയോടെ പറഞ്ഞു. ചാണ്ടിയുടെ മുഖത്ത് ചെറിയ ഞെട്ടല്‍ ഉണ്ടായത് പൌലോസ് ശ്രദ്ധിച്ചു. “സീ മിസ്റ്റര്‍ പൌലോസ്..എനിക്ക് നിങ്ങള്‍ പറയുന്നത് മനസിലായിട്ടില്ല..ആരാണ് ഈ മാലിക്ക്? ദ്വിവേദി ഇവിടെ വന്നു എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അത് വേണ്ടപ്പെട്ടവരെ അറിയിച്ചില്ല? അയാളാണ് കബീറിനെ വധിച്ചത് എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?” “സര്‍..ഒരു കൊലയാളി കൊച്ചിയില്‍ എത്തുക..അതും ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ കൊലയാളി..അയാളെ ഇവിടെ വരുത്തിയത് ഡെവിള്‍സ് ആണ്..അയാള്‍ വന്നു രണ്ടാം ദിനം കബീര്‍ മരിച്ചു..മുംതാസ് കേസില്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് കബീര്‍ ആണ് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ദ്വിവേദിയുടെ രംഗപ്രവേശം..കബീര്‍ പിടിയില്‍ ആയാല്‍, അവന്‍ നിയോഗിച്ച ആളുകളും അകത്താകും എന്നുറപ്പ്..അപ്പോള്‍ കബീര്‍ ഇല്ലാതായാല്‍ ആര്‍ക്കാണ് സര്‍ ഗുണം? എനിവേ..താങ്ക്സ് സര്‍..ഞാന്‍ പോകുന്നു..” പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കി. ചാണ്ടി മൌനമായി അയാള്‍ പോകുന്നത് നോക്കി ഇരുന്ന ശേഷം കസേരയിലേക്ക് പിന്നോക്കം ചാരി വീണ്ടും ഒരു സിഗരറ്റിനു തിരി കൊളുത്തി. ************* “അതെ ചാണ്ടി സാറെ..അവന്‍ പറഞ്ഞതൊക്കെ ശരിയാണ്. ദ്വിവേദി തന്നെയാണ് കബീറിനെ കൊന്നത്. കൊന്നിട്ട് അയാള്‍ എത്തേണ്ട ഇടത്ത് എപ്പോഴേ എത്തിയും കഴിഞ്ഞു. നിങ്ങളുടെ പോലീസ് തല കുത്തി നിന്നു പരിശോധിച്ചാല്‍പ്പോലും അയാളാണ് അവന്റെ കൊലയ്ക്ക് പിന്നില്‍ എന്ന് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അതിനുള്ള യാതൊരു തെളിവുകളും അയാള്‍ അവിടെ ബാക്കി വച്ചിട്ടില്ല..കബീര്‍ ഞങ്ങള്‍ക്ക് ഒരു തലവേദന ആയി മാറിയതുകൊണ്ട് അവനെ ഇല്ലാതാക്കേണ്ടി വന്നു..” സന്ധ്യയ്ക്ക് കായലിന്റെ അരികില്‍, ഒരു ഹൌസ് ബോട്ടില്‍ ഇരുന്നുകൊണ്ട് സ്റ്റാന്‍ലി കമ്മീഷണര്‍ ചാണ്ടിയോട് സംസാരിക്കുകയായിരുന്നു. അര്‍ജ്ജുനും മാലിക്കും അവര്‍ക്കൊപ്പം ബോട്ടില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് നടുവില്‍ ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുടെ പകുതി തീര്‍ന്ന കുപ്പിയും ഉണ്ടായിരുന്നു. “പക്ഷെ പൌലോസ് അയാള്‍ വന്ന വിവരം എങ്ങനെ അറിഞ്ഞു? നീയാണ് അയാളെ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു കൊണ്ട് വന്നത് എന്നുവരെ അയാള്‍ എന്നോട് പറഞ്ഞു” ചാണ്ടി മദ്യം നുണഞ്ഞുകൊണ്ട് മാലിക്കിനെ നോക്കി. മൂവരുടെയും മുഖത്തെ ഞെട്ടല്‍ ചാണ്ടി ശ്രദ്ധിച്ചു. “അയാള്‍ അങ്ങനെ പറഞ്ഞോ?” അര്‍ജുന്‍ ആശങ്കയോടെ ചോദിച്ചു. “യെസ്..കബീറിന്റെ

💬 Comments

View all comments