Chapter Title : മൃഗം 31 [Master]
അതില്‍ എനിക്ക് ഒരു തിരിച്ചുപോക്കില്ല..അവരുടെ അധമ പ്രവൃത്തികള്‍ക്ക് ഇരയായ അനേകരില്‍ ഒരുവള്‍ മാത്രമാണ് എന്റെ പ്രാണ സ്നേഹിതയായിരുന്ന മുംതാസ്..അതുപോലെ ഒന്ന് സാറിന് വളരെ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചാലെ അതിന്റെ ഇമ്പാക്റ്റ് സാറിന് മനസിലാകൂ..സാരമില്ല സര്‍..എനിക്ക് എന്റേതായ വഴികള്‍ ഉണ്ട്..അവര്‍ ആളയച്ചു കൊല്ലിച്ച കേസില്‍ ഒരു നിരപരാധി ആണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. എനിക്കവനെ രക്ഷിച്ചേ പറ്റൂ..അവര്‍ക്കെതിരെ ഉള്ള തെളിവ് കാണേണ്ടവരെ ഞാന്‍ കാണിക്കും..ബൈ സര്‍” അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ ഡോണ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. അലക്സ് ആശങ്കയോടെ അവളുടെ പോക്ക് നോക്കി പിന്നിലേക്ക് ചാരി. ചാനല്‍ ഓഫീസില്‍ നിന്നും ഡോണ നേരെ പോയത് ഐ ജിയുടെ ഓഫീസിലേക്ക് ആണ്. അവള്‍ ചെല്ലുമ്പോള്‍ ഐ ജി ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. അനുമതി ലഭിച്ച ശേഷം അവള്‍ ഉള്ളിലേക്ക് കയറി. “ഗുഡ് മോണിംഗ് സര്‍..” ഡോണ അദ്ദേഹത്തെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. “മോണിംഗ് മിസ്സ് ഡോണ ..ടേക്ക് യുവര്‍ സീറ്റ്” ഐ ജി അനന്തരാമന്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്ന മുഖം വേഗം തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞു. “താങ്ക് യു സര്‍” ഡോണ കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. “നൈസ് ടു മീറ്റ് യു..ടിവിയില്‍ ധാരാളം തവണ ഞാന്‍ ഡോണയെ കണ്ടിട്ടുണ്ട്..നേരില്‍ ഇതാദ്യമാണ്..പറയൂ എന്റെ എന്ത് സഹായമാണ് വേണ്ടത്? വെറുതെ ഒരു വിസിറ്റിനു ഡോണയെപ്പോലെ ഒരു സെലിബ്രിറ്റി വരില്ല എന്നെനിക്ക് അറിയാം” ഡോണ ചുരുക്കത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നെ കൈയില്‍ ഉണ്ടായിരുന്ന പെന്‍ ഡ്രൈവ് അദ്ദേഹത്തിന് കൈമാറി. ഐ ജി അത് വാങ്ങി പിസിയില്‍ ഇട്ടുകണ്ട ശേഷം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരി. “വാസു നിരപരാധിയാണ് സര്‍..അവര്‍ അവനെ കുടുക്കിയതാണ്..ഇക്കാര്യത്തില്‍ അങ്ങെന്നെ സഹായിക്കണം..” ഡോണ പറഞ്ഞു. ഐജി അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം അവളെ നോക്കി. “ഇത് കമ്മീഷണറെ കാണിച്ചില്ലേ? കബീര്‍ വധക്കേസ് അയാളാണ് അന്വേഷിക്കുന്നത്” അദ്ദേഹം ഡോണയെ ചോദ്യഭാവത്തില്‍ നോക്കി. “കാണിച്ചു സര്‍..പക്ഷെ അദ്ദേഹം ഇത് തെളിവായി സ്വീകരിക്കാന്‍ തയാറായില്ല..” “ചാണ്ടി ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവനല്ല..എനിക്കറിയാം..പക്ഷെ ഇക്കാര്യത്തില്‍ അന്വേഷണ ചുമതല അയാള്‍ക്കായതുകൊണ്ട്, എനിക്ക് ഇടപെടാന്‍ ചില പരിമിതകള്‍ ഉണ്ട്. മാത്രമല്ല, വ്യക്തമല്ലാത്ത ഒരു
💬 Comments
View all comments