0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 1083

വീഡിയോ ക്ലിപ്പ് വച്ച് അത് കബീറിന്റെ മരണവുമായി ബന്ധിപ്പിക്കാനും എളുപ്പമല്ല. ഡെവിള്‍സ് ആണ് ഈ കൊലയുടെ പിന്നിലെങ്കില്‍ അതിന്റെ മോട്ടീവ്, അവരാണ് ഈ കൊലയാളിയെ നിയോഗിച്ചത് എന്നതിന്റെ തെളിവ്, മുതലായവ ആവശ്യമാണ്. ഇപ്പോള്‍ ഡോണയുടെ പക്കലുള്ളത്‌ ഈ ഒരു വീഡിയോ മാത്രമാണ്..അതിന്റെ മാത്രം അടിസ്ഥാനത്തില്‍ പോലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ല..പക്ഷെ നിങ്ങള്‍ക്ക്പലതും പറ്റും..എന്തുകൊണ്ട് ഇത് ചാനലില്‍ സംപ്രേഷണം ചെയ്യുന്നില്ല? ജനം ഇതറിഞ്ഞാല്‍ പിന്നെ ചാണ്ടിക്ക് മേല്‍ മുകളില്‍ നിന്നും ശക്തമായ പ്രഷര്‍ ഉണ്ടാകും..യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല എങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സര്‍ക്കാര്‍ കൈമാറുകയും ചെയ്യും” “കേരളത്തിലെ ഒരു ചാനലും ഇത് സംപ്രേഷണം ചെയ്യില്ല സര്‍..എന്റെ എം ഡിയുടെ വീട്ടിലെത്തി അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു..ഇത് സംപ്രേഷണം ചെയ്‌താല്‍ അദ്ദേഹത്തിന്റെ ഏക മകളെ കൊന്നുകളയും എന്നായിരുന്നു ഭീഷണി..അതേപോലെ എല്ലാ ചാനല്‍ ഉടമകളെയും അവര്‍ വിരട്ടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ട്..” ഡോണ നിസ്സഹായതയോടെ പറഞ്ഞു. അനന്തരാമന്‍ ആലോചനയോടെ തലയാട്ടി. “സര്‍..അവര്‍ കബീറിനെ വധിച്ചത് മുംതാസ് കേസില്‍ ഞാന്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം അതിന്റെ പരിസമാപ്തിയിലേക്ക് എത്തി എന്നറിഞ്ഞപ്പോള്‍ ആണ്..ഞങ്ങള്‍ കബീറിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോള്‍ അവര്‍ ചെയ്ത അറ്റകൈ ആണ് ദ്വിവേദിയെ വരുത്തിയതിന്‍റെ പിന്നില്‍. മുംതാസിന്റെ മരണത്തിനു പിന്നില്‍ അവരാണ് എന്നതിന്റെ വ്യക്തമായ തെളിവ് എന്റെ പക്കലുണ്ട്..കേസ് റീ ഓപ്പണ്‍ ചെയ്യിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു തുടങ്ങുമ്പോള്‍ ആണ് ഇതിലെ ഒന്നാം പ്രതിയായ കബീര്‍ കൊല്ലപ്പെടുന്നത്..അവന്‍ ഇല്ലാതായതോടെ കൂട്ടുപ്രതികള്‍ ആയ ഡെവിള്‍സ് ഏറെക്കുറെ സുരക്ഷിതരുമായി..അപ്പോള്‍ കൊലയുടെ മോട്ടീവ് വ്യക്തമല്ലേ സര്‍..” ഡോണ ഐജിയെ നോക്കി. “ഡോണ..കേസ് റീ ഓപ്പണ്‍ ആയിട്ടില്ല; അത് ഡോണ മറക്കരുത്. ഒരിക്കല്‍ വിധിയായ കേസ് അങ്ങനെ ഈസിയായി റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല. കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ് അങ്ങനെ ശ്രമിക്കുന്നത് തന്നെ..അങ്ങനെ ഒന്ന് സംഭവിച്ചാല്‍ പോലീസ് ഫോഴ്സും ശക്തമായ വിമര്‍ശനത്തിനു വിധേയമാകും.. വളരെ ശക്തമായ ജന പ്രക്ഷോഭവും മീഡിയ ഇന്‍ഫ്ലുവന്‍സും ഉണ്ടായാല്‍ മാത്രമേ ഈ കേസ് വീണ്ടും പരിഗണിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകൂ..അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, ഡോണയ്ക്ക് മാത്രം അറിയാവുന്ന അന്വേഷണ വിവരങ്ങളുടെ പേരില്‍ അവര്‍

💬 Comments

View all comments