0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 1084

ഈ കൊല നടത്തി എന്ന് സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. പിന്നെയുള്ള ഏകമാര്‍ഗ്ഗം കൊല ചെയ്തയാള്‍ നേരിട്ട് പോലീസിനോട് കുറ്റം സമ്മതിക്കുക എന്നതാണ്..ഇപ്പോള്‍ വാസു എന്ന നിങ്ങളുടെ സുഹൃത്തിനെ ചാണ്ടി പ്രതിയായി കേസ് ചാര്‍ജ്ജ് ചെയ്ത സ്ഥിതിക്ക്, ഈ പറയുന്ന ദ്വിവേദി പൂര്‍ണ്ണ സുരക്ഷിതനാണ്..അയാള്‍ സ്വമേധയാ വന്നു കീഴടങ്ങും എന്ന് ഡോണ കരുതുന്നുണ്ടോ?” ഐജി ചോദ്യഭാവത്തില്‍ അവളെ നോക്കി. “അയാളെ തിരഞ്ഞു സബ് ഇന്‍സ്പെക്ടര്‍ പൌലോസ് പോയിട്ടുണ്ട് സര്‍..” അനന്തരാമന്‍ സഹതാപത്തോടെ അവളെ നോക്കി ചിരിച്ചു. “ഡോണ..ദ്വിവേദിയുടെ ചരിത്രം ഒരുപക്ഷെ ഡോണയ്ക്ക് അറിയില്ലായിരിക്കാം..പത്തോ ഇരുപതോ പേര്‍ വിചാരിച്ചാല്‍ പോലും അയാളെ കീഴ്പ്പെടുത്താന്‍ പറ്റില്ല..അയാള്‍ പല കൊലകളും നടത്തി എന്ന് അഭ്യൂഹം ഉണ്ടെങ്കിലും, ആ കൊലകള്‍ എല്ലാം തന്നെ ഒന്നുകില്‍ ആത്മഹത്യ അതല്ലെങ്കില്‍ അപകടമരണം എന്ന നിലകളില്‍ ആയിരുന്നു..യാതൊരു തെളിവും ഒരു സ്റ്റേറ്റ് പോലീസിനും അയാള്‍ക്കെതിരെ ഇന്നുവരെ കിട്ടിയിട്ടില്ല. ഈ വീഡിയോ ആണ് ദ്വിവേദിക്ക് എതിരെ ഉള്ള ആദ്യത്തെ തെളിവ്..പക്ഷെ ഇത് ശരിയാണ് എന്ന് സ്ഥാപിക്കാന്‍ അയാളെ നമുക്ക് കിട്ടണം..കേരള പോലീസ് അതിനു ശ്രമിക്കാന്‍ പോകുന്നില്ല എന്ന് ഞാന്‍ പറയാതെ തന്നെ ഡോണയ്ക്ക് ഊഹിക്കാമല്ലോ? പൌലോസ് എന്ന ഒരാളല്ല, അയാളെപ്പോലെ പത്തുപേര്‍ വിചാരിച്ചാല്‍ ദ്വിവേദിയെ തൊടാന്‍ പോലും പറ്റില്ല..അയാളോട് പിന്മാറാന്‍ പറയുന്നതാണ് ബുദ്ധി..” അനന്തരാമന്‍ സീറ്റിലേക്ക് ചാരിയിരുന്ന് അവളെ നോക്കി. ഡോണയുടെ മുഖത്ത് ആശങ്ക പടര്‍ന്നിരുന്നു. “സര്‍ അപ്പോള്‍ ഒരു നിരപരാധിയെ കള്ളത്തെളിവുകള്‍ കാണിച്ച് ചിലര്‍ കുടുക്കിയാല്‍, അയാളെ രക്ഷിക്കാന്‍ നമുക്ക് കഴിയില്ല എന്നാണോ അങ്ങ് പറയുന്നത്?” നിരാശയോടെ അവള്‍ ചോദിച്ചു. “ചാണ്ടിക്ക് മുകളില്‍ നല്ല പിടിപാടുണ്ട്..ഡെവിള്‍സിലൂടെ ആണ് ആ പിടിപാടുകള്‍ എല്ലാം..അതുകൊണ്ടുതന്നെ അയാളുടെ ചുമതലയില്‍ നടക്കുന്ന ഒരു കേസില്‍ എന്ത് തെളിവുകള്‍ സ്വീകരിക്കണം എന്നത് അയാളുടെ ഇഷ്ടമാണ്..എന്തെങ്കിലും വിവാദം ഉണ്ടായാല്‍ മാത്രമേ മേലുദ്യോഗസ്ഥര്‍ക്ക് പോലും ഇടപെടാന്‍ പറ്റൂ..ഡോണ ഇതൊരു വിവാദം ആക്കി മാറ്റാന്‍ നോക്ക്..അതിനുള്ള തെളിവുകള്‍ കൈയിലുണ്ട് എന്നല്ലേ പറഞ്ഞത്..അപ്പോള്‍ കാര്യങ്ങളുടെ ഗതി മാറും..ഡെവിള്‍സ് ആണ് ദ്വിവേദിയെ ഇവിടേക്ക് കൊണ്ടുവന്നത് എന്ന് തെളിയിക്കാനും, അയാളെ കൈയില്‍ കിട്ടി കുറ്റം സമ്മതിപ്പിക്കാനും സാധിച്ചാല്‍, പിന്നെ പ്രശ്നമില്ല. അതിനുള്ള മാര്‍ഗ്ഗം ഡോണ നോക്കൂ” തന്റെ

💬 Comments

View all comments