Chapter Title : മൃഗം 31 [Master]
അവസാന ഉപദേശം എന്ന നിലയില്‍ അനന്തരാമന്‍ പറഞ്ഞപ്പോള്‍ ഡോണ തലയാട്ടി. പിന്നെ അവള്‍ എഴുന്നേറ്റു. “ഓക്കേ സര്‍..താങ്ക് യൂ വെരി മച്ച്” “ങാ പിന്നെ ഡോണ..ഞാന്‍ ചെറിയ ഒരു സഹായം ഡോണയ്ക്ക് ചെയ്യാം. കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് ഡോണയുടെ സംസാരത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട്, കേസ് ശാസ്ത്രീയമായി തെളിയിക്കുകയല്ലാതെ അയാളെ മൂന്നാംമുറ ഉപയോഗിച്ച് കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്ന നിര്‍ദ്ദേശം ഞാന്‍ ചാണ്ടിക്ക് നല്‍കാം. അയാളെ പോലീസുകാര്‍ ഉപദ്രവിക്കില്ല എന്ന ഉറപ്പ് ഞാന്‍ ഡോണയ്ക്ക് നല്‍കുന്നു..ബിക്കോസ് യു ആര്‍ ലൈക്ക് മൈ ഡോട്ടര്‍...” ഡോണ ചെറിയ ആശ്വാസത്തോടെ കൈകള്‍ കൂപ്പി. “താങ്ക്സ് എഗൈന്‍ സര്‍...” അവള്‍ പറഞ്ഞു. “ആള്‍ ദ ബെസ്റ്റ് ഡോണ” അയാള്‍ പറഞ്ഞതിന് മറുപടി നല്‍കാതെ, മുഖത്തൊരു പുഞ്ചിരി വരുത്തിയ ശേഷം അവള്‍ പുറത്തേക്ക് ഇറങ്ങി. --------------------- ഡോണയ്ക്ക് വേണ്ടി അന്ന് ഇന്ദു അവധിയെടുത്തു. മാനസികമായി ആകെ തകര്‍ന്നു പോയിരുന്ന തന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ദു അങ്ങനെ ചെയ്തത്. ഇരുവരും ഇന്ദുവിന്റെ വീട്ടില്‍ അവളുടെ സ്വകാര്യ മുറിയില്‍ ആയിരുന്നു. “നീതി പുലര്‍ത്താന്‍ കഴിയാത്ത ഈ ജോലി രാജി വച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോകുന്നു ഡോണ...” വാസുവിന് കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ ദുഃഖത്തില്‍ തല കുമ്പിട്ടിരിക്കുകയായിരുന്ന ഡോണയോട് ഇന്ദു നിരാശ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. ഡോണ മെല്ലെ തലപൊക്കി അവളെ നോക്കി. “ഇന്ദു..ഏറ്റവും നല്ലൊരു വക്കീലിനെത്തന്നെയാണ് പപ്പാ ഏര്‍പ്പാടാക്കിയത്..പക്ഷെ ചാണ്ടി എഴുതിയ എഫ് ഐ ആറിലെ ചില കള്ളപ്പഴുതുകളെ മറികടക്കാന്‍ വേണ്ടത്ര സമയം അദ്ദേഹത്തിന് ലഭിക്കാതെ പോയി. ഇനി പതിന്നാലു ദിവസങ്ങള്‍ അവന്‍ പോലീസ് കസ്റ്റഡിയില്‍ തുടരും..ഒരു കുറ്റവും ചെയ്യാതെ...” എത്ര നിയന്ത്രിച്ചിട്ടും ഡോണയ്ക്ക് തന്റെ കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. “കരയാതെ ഡോണ..നിന്റെ വിഷമം എനിക്ക് നന്നായി മനസിലാകും..അടുത്ത തവണ ഉറപ്പായും അവന് ജാമ്യം കിട്ടുമല്ലോ..അപ്പോഴേക്കും പൌലോസ് ദ്വിവേദിയെ കണ്ടുപിടിച്ച് എത്തിക്കും എന്ന് നമുക്ക് കരുതാം. പക്ഷെ കബീര്‍ വധക്കേസ് മുംതാസ് കേസുമായി കൂട്ടിയിണക്കി നീ ഒരു ജന പങ്കാളിത്തം ഇതില്‍ ഇതിനിടെ ഉണ്ടാക്കണം. ചാനലുകാര്‍
💬 Comments
View all comments