0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 1086

സഹകരിക്കാത്തത് വലിയ ഒരു തിരിച്ചടി തന്നെയാണ്. പിന്നെന്താണ് ഡോണ മാര്‍ഗ്ഗം? നീ ഉണ്ടാക്കിയെടുത്ത തെളിവുകള്‍ ലോകം അറിയണം..അതും എത്രയും വേഗം..നമുക്ക് ഡി ജി പിയെ പോയി ഒന്ന് കണ്ടാലോ?” ഇന്ദു ചോദ്യഭാവത്തില്‍ അവളെ നോക്കി. “അതുകൊണ്ട് പ്രയോജനം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല ഇന്ദു..” ഡോണ നിരാശയോടെ പറഞ്ഞു. ആരോ പടി കയറി വരുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി. “മാഡം ചായ..” ജോലിക്കാരി ഒരു താലത്തില്‍ രണ്ടു കപ്പുകളിലായി ആവി പറക്കുന്ന ചായ ഇരുവരുടെയും മുന്‍പില്‍ വച്ചുകൊണ്ട് പറഞ്ഞു. അവര്‍ പോയപ്പോള്‍ ഇന്ദു ഡോണയെ നോക്കി. “ഐ ജി നല്‍കിയതുപോലെ വല്ല മറുപടി മാത്രമേ അവിടെയും കിട്ടൂ. പ്രത്യേകിച്ച് കോടതി അവന് ജാമ്യം നിഷേധിക്കുക കൂടി ചെയ്തതോടെ നമ്മളെ ഡി ജി പി വിശ്വസിക്കാനും ഇടയില്ല. എങ്ങനെയും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയാണ് നമ്മുടെ മുന്‍പിലുള്ള പോംവഴി..മറ്റു ഭാഷാ ചാനലുകാര്‍ കേരളത്തിലെ ഒരു നഗരത്തില്‍ നടന്ന കൊലയില്‍ താല്‍പ്പര്യം കാണിക്കില്ല. അഥവാ അവര്‍ കാണിച്ചാലും നമ്മുടെ നാട്ടുകാര്‍ ആ വാര്‍ത്ത കാണുകയുമില്ല..അതുകൊണ്ട് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വേണം നമുക്കിത് ജനങ്ങളിലേക്ക് എത്തിക്കാന്‍” ചായ കൈയില്‍ എടുത്തുകൊണ്ട് ഡോണ പറഞ്ഞു. “സോഷ്യല്‍ മീഡിയ...അതാണ്‌ ഇനി നമ്മുടെ മുന്‍പിലുള്ള ഏക മാര്‍ഗ്ഗം” ഇന്ദുവും ചായക്കപ്പ് കൈയില്‍ എടുത്തുകൊണ്ട് പറഞ്ഞു. “പക്ഷെ നമ്മള്‍ ഉദ്ദേശിക്കുന്ന പ്രതികരണം കിട്ടിയില്ല എങ്കില്‍?” ഡോണ സംശയത്തോടെ അവളെ നോക്കി. “കിട്ടും..നീ നിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ഇടുന്ന പോസ്റ്റ്‌ നിമിഷങ്ങള്‍ കൊണ്ട് വൈറല്‍ ആകും..എത്രയും വേഗം കബീര്‍ വധക്കേസിന്റെ പിന്നാമ്പുറ കഥ അവതരിപ്പിച്ചുകൊണ്ട്, അതിനു നിനക്ക് ലഭിച്ച നിര്‍ണ്ണായക മൊഴികള്‍ കോര്‍ത്തിണക്കി, അവസാനം ദ്വിവേദിയില്‍ എത്തി നില്‍ക്കുന്ന ഒരു പെര്‍ഫെക്റ്റ് വീഡിയോ നീ യൂ ട്യൂബിലും പിന്നെ എഫ് ബിയിലും വാട്ട്സ് അപ്പിലും പോസ്റ്റ്‌ ചെയ്യണം. ഞാന്‍ പരമാവധി ഷെയര്‍ ചെയ്യാം. നമുക്ക് പരിചയമുള്ള എല്ലാവരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കാം...ഇങ്ങനെ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു എന്ന് കാണുമ്പൊള്‍ ഇപ്പോള്‍ ഡെവിള്‍സിനെ ഭയന്ന് നീയുമായി സഹകരിക്കാന്‍ മടിക്കുന്ന എല്ലാ ചാനല്‍ ഊളന്മാരും ഇത് ഏറ്റെടുക്കുകയും ചെയ്യും..അതുകൊണ്ട് നീ വേഗം

💬 Comments

View all comments