Chapter Title : മൃഗം 32 [Master]
പെഗ് കൂടി ഒഴിച്ച് അല്പം സിപ് ചെയ്ത ശേഷം മൂവരയൂം നോക്കി. “യു പി പോലീസിന്റെ അനുമോദനം ഏറ്റുവാങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ വാടകക്കൊലയാളിയെ കൃത്യമായ തെളിവ് സഹിതം അറസ്റ്റ് ചെയ്ത പൌലോസിനു നല്ലൊരു പ്രൊമോഷനും ഒപ്പം പ്രത്യേക ബഹുമതിയും കേരളത്തിലും ഉറപ്പാണ്. ദ്വിവേദിയെ പൌലോസ് ഇവിടെ എത്തിക്കുന്നതിന് മുന്‍പ് വരെ മാത്രമേ നിങ്ങള്‍ക്ക് സമയം ഉള്ളൂ. അയാള്‍ ഇവിടെ എത്തിയാല്‍, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഈ വീടിന്റെ പുറത്ത് നിങ്ങള്‍ക്ക് പോലീസിനെ പ്രതീക്ഷിക്കാം..” ചാണ്ടി പറഞ്ഞു. “അത് ഞങ്ങള്‍ക്കും അറിയാം..എങ്ങനെ രക്ഷപെടാമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയേണ്ടു..അര്ജുന്..വക്കീലിനെ വിളിക്കടാ” സ്റ്റാന്‍ലി അസ്വസ്ഥനായി എഴുന്നേറ്റ് ഉലാത്തിക്കൊണ്ട് പറഞ്ഞു. “വക്കീലിനെ വിളിച്ചിട്ട് ഗുണമൊന്നുമില്ല..മുംതാസിന്റെ മരണവും അതില്‍ ഡോണ നടത്തിയ അന്വേഷണ വിവരങ്ങളും ഇന്ന് ലോകം മൊത്തം അറിഞ്ഞു കഴിഞ്ഞു. പക്ഷെ കബീറിനെ കൊന്നത് നിങ്ങളാണ് എന്ന് തെളിയിക്കാന്‍ അതൊന്നും പോരാ എന്നതായിരുന്നു ഇതുവരെയുള്ള ഏക ആശ്വാസം. മുംതാസിന്റെ മരണത്തിനു പിന്നില്‍ നിങ്ങളാണ് എന്ന് ജനം വിശ്വസിച്ചുകഴിഞ്ഞു എങ്കിലും ഒന്നാം പ്രതി മരിച്ചത് നിങ്ങള്‍ക്ക് നേട്ടമായി മാറി. എന്നാല്‍ ആ നേട്ടം തന്നെ ഇപ്പോള്‍ ഏറ്റവും വലിയ കോട്ടമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ സെലക്റ്റ് ചെയ്ത കൊലയാളി പെര്‍ഫെക്റ്റ് ആയിരുന്നു; അയാളേക്കാള്‍ മികച്ച ഒരു കില്ലര്‍ ലോകത്ത് തന്നെ വേറെ കാണില്ല എന്നാണ് എന്റെ തോന്നല്‍. പക്ഷെ സമയം മോശമായാല്‍, ആര്‍ക്കും അടിതെറ്റും എന്നുള്ള സത്യം ദ്വിവേദിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു. ദ്വിവേദി കബീറിന്റെ വീട്ടില്‍ കയറിയതിന്റെ തെളിവ് കിട്ടിയിട്ടും ഞാനത് തള്ളിയത് ഒരിക്കലും അയാളെ ആരും പിടികൂടാന്‍ പോകുന്നില്ല എന്ന അമിത
💬 Comments
View all comments