0%

Chapter Title : മൃഗം 32 [Master]

Author : Master Read All Parts 3.2K

രണ്ടും കല്‍പ്പിച്ച് വേഗം ഡോണയുടെ മുറിയിലേക്ക് ചെന്നു. അവളുടെ മുറിയില്‍ കയറിയത് മാലിക്ക് ആയിരുന്നു. അവന്റെ പിന്നാലെ തന്നെ അയാളും ഉള്ളില്‍ കയറി. ഉള്ളിലെത്തിയ മാലിക്ക് ടോര്‍ച്ച് പ്രകാശിപ്പിച്ച് കട്ടിലില്‍ കിടന്നുറങ്ങുന്ന ഡോണയുടെ മുഖത്തേക്ക് നോക്കി. പുന്നൂസിന് അവന്റെ മുഖം കാണാന്‍ സാധിച്ചില്ല. പുന്നൂസ് ഉള്ളില്‍ കയറിയ വിവരം മാലിക്ക് അറിഞ്ഞുമില്ല. അടുത്ത നിമിഷം മാലിക്ക് തന്റെ വലതുകൈയില്‍ പിടിച്ചിരുന്ന സ്പോഞ്ച് പോലെയുള്ള ഒരു വസ്തു അവളുടെ മുഖത്ത് അമര്‍ത്തി. തൊട്ടടുത്ത നിമിഷം തന്നെ പുന്നൂസ് അവന്റെ നേരെ ചാടി വീണുകഴിഞ്ഞിരുന്നു. “ഹേയ്..” മാലിക്ക് അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പകച്ച് താഴേക്ക് വീണുപോയി. പുന്നൂസ് അവന്റെ ദേഹത്തേക്ക് ചാടിക്കയറി ഇരുന്ന് അവനെ ഇടിക്കാന്‍ തുടങ്ങി. പക്ഷെ വേഗം തന്നെ സമനില വീണ്ടെടുത്ത മാലിക്ക് അയാളെ കുടഞ്ഞെറിഞ്ഞു. മാലിക്കിന്റെ ശബ്ദം കേട്ട് സ്റ്റാന്‍ലിയും അര്‍ജ്ജുനും അവിടേക്ക് പാഞ്ഞെത്തി. മുറിയിലെ ലൈറ്റ് ഓണായി. മാലിക്കിന്റെ കൈപ്പിടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന പുന്നൂസിനെയും ബോധമില്ലാതെ കട്ടിലില്‍ കിടക്കുന്ന ഡോണയെയും അവര്‍ കണ്ടു. “ഇവന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു...” മാലിക്ക് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. “അവളെ നീ ബോധം കെടുത്തിയില്ലേ?” അര്‍ജ്ജുന്‍ ചോദിച്ചു. “ഉവ്വ്” “ഇവന്റെ ഭാര്യ എവിടെ..” സ്റ്റാന്‍ലി വെട്ടിത്തിരിഞ്ഞു. “തൊടരുത്..നീയൊന്നും ജീവനോടെ ഇവിടെനിന്നും പുറത്ത് പോകില്ല..മര്യാദയ്ക്ക് ഇറങ്ങിപ്പോ...” പുന്നൂസ് നിസ്സഹായനായി അലറി. മാലിക്ക് തന്റെ ഉരുക്കുപോലെയുള്ള കൈകൊണ്ട് അയാളുടെ കഴുത്തില്‍ അമര്‍ത്തി. “നായിന്റെ മോനെ..കൊന്നുകളയും ശബ്ദിച്ചാല്‍..ഈ കൈ ഒന്നമര്‍ന്നാല്‍ നീ പിന്നെ ഇല്ല..നിനക്കിപ്പോള്‍ ഞങ്ങളൊരു ഷോ കാണിച്ചു തരാന്‍ പോകുകയാണ്..ഇപ്പോള്‍ നീയും നിന്റെ ഭാര്യയും ലൈവ് ആയി കാണാന്‍ പോകുന്ന ആ ഷോ, നാളെ ഈ

💬 Comments

View all comments