0%

Chapter Title : മൃഗം 6 [Master]

Author : Master Read All Parts 2727

നീലാകാശത്ത് ഒരു വര്‍ണ്ണപ്പക്ഷിയെപ്പോലെ പാറിപ്പറക്കുകയായിരുന്നു.. രാത്രി ഉറങ്ങാന്‍ കിടന്ന ദിവ്യയുടെ മനസിലേക്ക് വാസു ഒരു രാജകുമാരനെപ്പോലെ കടന്നു വന്നു. തങ്ക വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അവന്‍ ഒരു സ്വര്‍ണ്ണ രഥത്തില്‍ ഏറി വന്ന് സര്‍വ്വാഭരണ വിഭൂഷിതയായ തന്നെ തന്റെ മാറോട് ചേര്‍ത്ത് അണച്ചു പിടിക്കുന്ന വര്‍ണ്ണമനോഹര ദൃശ്യം മനോമുകുരത്തില്‍ തെളിഞ്ഞപ്പോള്‍ അവള്‍ പുളകിതയായി. താന്‍ ദേവലോകത്തുള്ള ഒരു അപ്സരസ്സിനെപ്പോലെ അവന്റെ ശക്തമായ കരവലയത്തിലായിരുന്നു. തങ്ങള്‍ നീലാകാശത്ത് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട വര്‍ണ്ണാഭമായ ഒരു ലോകത്ത് ആനന്ദനടനം ചെയ്യുകയാണ് എന്നവള്‍ക്ക് തോന്നി. ദിവ്യ കിടക്കയില്‍ ഉരുണ്ടു മലര്‍ന്നുകിടന്നു. അവളുടെ മനസ്സില്‍ നിന്നും മറ്റു സകല ചിന്തകളും അവനെന്ന ഒരൊറ്റ വ്യക്തിക്ക് മുന്‍പില്‍ വഴിമാറിപ്പോയിരുന്നു. അവന്റെ രൂപവും ഭാവവും സംസാരവും അവളുടെ മനസിലേക്ക് വീണ്ടും വീണ്ടും ഒരു ചലച്ചിത്രത്തിലെന്നപോലെ വന്നു നിറഞ്ഞു. അവനാണ് താന്‍ മോഹിക്കുന്ന തന്റെ പുരുഷന്‍. അവന്റെ നെഞ്ചു വിരിച്ചുള്ള നടത്തവും മിന്നല്‍പ്പിണരിന്റെ വേഗതയില്‍ ശത്രുക്കളോടുള്ള ആക്രമണവും, ആരും മോഹിക്കുന്ന പൌരുഷവും കരുത്തും എല്ലാം അവളെ അവന്റെ അടിമയാക്കി മാറ്റുകയായിരുന്നു. അവനെപ്പോലെ ഒരു പുരുഷനെ തനിക്ക് ലോകത്തൊരിടത്തും കണ്ടെത്താന്‍ സാധിക്കില്ല എന്നവള്‍ക്ക് തോന്നി. അവന്റെ ശക്തമായ കരവലയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് തന്റെ തേനൂറുന്ന അധരപുടങ്ങള്‍ അവന്റെ അധരങ്ങളുടെ ഇടയിലേക്ക് കടത്തി അതിന്റെ ചാറു കുടിപ്പിക്കാന്‍ അവളിലെ പെണ്ണ് കൊതിച്ചു. അവന്റെ കരുത്തുറ്റ ശരീരം മനസ്സിലേക്ക് വന്നപ്പോള്‍ ദിവ്യയ്ക്ക് തന്റെ ശരീരം തരളിതമാകുന്നത് നിയന്ത്രിക്കാനായില്ല. ശക്തമായ അനുരാഗം അവളില്‍ പൊട്ടിവിടര്‍ന്നു. അതൊരു നദിയായി രൂപം പ്രാപിച്ച് തന്റെ ഓരോ കോശത്തിലും നിറഞ്ഞു കവിയുന്നത് അവളറിഞ്ഞു. അടുത്ത ദിവസം രാവിലെ രുക്മിണി അടുക്കളയില്‍ ചെന്നപ്പോള്‍ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവ്യ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. രാവിലെ കുളിച്ച് കുറി തൊട്ട് സുന്ദരിയായി അടുക്കളയില്‍ പ്രാതല്‍ തയാറാക്കുന്ന മകളെ കണ്ടപ്പോള്‍ രുക്മിണിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. “അല്ല..എന്ത് പറ്റി നിനക്ക് ഇന്നലെമുതല്‍..നീ ആളാകെ അങ്ങ് മാറിയല്ലോ..ഇത് നീ തന്നാണോടീ?” തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ അവള്‍ ചോദിച്ചു. “എന്താ അമ്മയ്ക്ക് തോന്നുന്നില്ലേ ഇത് ഞാനാണെന്ന്?” ദിവ്യ പുഞ്ചിരിയോടെ ചോദിച്ചു. “എന്ത് പറ്റി പെണ്ണെ?

💬 Comments

View all comments