0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 2559

നല്ലതാണ്. നീ അവനു വേണ്ടി മാറി എന്നത് തന്നെ ഇത് ഈശ്വര നിശ്ചയമായതിന്റെ പേരിലാണ്..പക്ഷെ നിന്റെ അച്ഛന്‍...” “സമയം ആകുമ്പോള്‍ എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ തന്നെ നടക്കും അമ്മെ..അമ്മ നോക്കിക്കോ അച്ഛന്‍ പൂര്‍ണ്ണ മനസോടെ ഇതിനു സമ്മതിക്കും” ദിവ്യയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. “എന്നാലും എന്റെ മോന്‍..അവനിപ്പോള്‍ എവിടാണാവോ..” രുക്മിണി കണ്ണുകള്‍ തുടച്ചു. “അമ്മ ആശങ്കപ്പെടാതെ..ഏട്ടന്‍ സാധാരണക്കാരനല്ല...ഈ ഭൂമിയില്‍ എവിടെയും ജീവിക്കാനുള്ള കഴിവ് വാസുവേട്ടനുണ്ട്.” ദിവ്യ അവളെ ആശ്വസിപ്പിച്ചു. ------------ വാസു ചുറ്റിക്കറങ്ങി തിരികെ എത്തിയപ്പോള്‍ വെട്ടിത്തിളങ്ങുന്ന കടും നീല നിറമുള്ള ഒരു ബി എം ഡബ്ലിയു അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാണ്‌ ആശ്രമ വളപ്പിലേക്ക് കയറിയത്. അച്ചന്‍ പറഞ്ഞ ആളെത്തി എന്നവനു മനസിലായി. വാസു ചെല്ലുമ്പോള്‍ അച്ചനും അയാളും വരാന്തയില്‍ രണ്ടു കസേരകളില്‍ ഇരുന്നു സംസാരത്തിലാണ്. “ങാ വന്നല്ലോ..പുന്നൂസേ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..വാസു..” അച്ചന്‍ അയാള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തി. അവന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി. പുഞ്ചിരിയോടെ അയാളും. വാസു അയാളെ മൊത്തത്തില്‍ ഒന്ന് നോക്കി. വണ്ടി കണ്ടാലേ അറിയാം ആളൊരു കോടീശ്വരന്‍ ആണെന്ന്. പക്ഷെ അയാളുടെ വേഷത്തിലോ ഭാവത്തിലോ അങ്ങനെ ഒരു ലക്ഷണമേ ഇല്ല. ഏകദേശം ആറടിക്ക് അടുത്ത് ഉയരം. അധികം വണ്ണം ഇല്ലാത്ത ശരീരം. നര കയറിയ മുടിയും മീശയും. മുഖത്ത് നല്ല കുലീനത്വമാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ദേഹത്ത് യാതൊരു ആഭരണങ്ങളും ഇല്ല; വാച്ച് പോലും കെട്ടിയിട്ടില്ല. വാസുവിന് ഒറ്റ നോട്ടത്തില്‍ തന്നെ ചെറിയ ഒരു മതിപ്പ് അയാളെക്കുറിച്ച് തോന്നി. “വാസു വാ..ഇരിക്ക്..” പുന്നൂസ് പുഞ്ചിരിച്ചുകൊണ്ട് അവനെ ക്ഷണിച്ചു. വാസു നിലത്ത്, അച്ചന്റെ കസേരയ്ക്ക് സമീപം ഇരുന്നു. “എടാ ഒരു കസേര ഇട്ടിരിക്ക്..നീ എന്നാത്തിനാ താഴെ ഇരിക്കുന്നത്?” അച്ചന്‍ ദേഷ്യപ്പെട്ടു. “ഇവിടാ ഇരിക്കാനാ സുഖം” വാസു പറഞ്ഞു. “അതല്ല പുന്നൂസേ കാര്യം..ഇവന്‍ എന്റെ ഒപ്പം കസേരയില്‍ ഇരിക്കില്ല..ഭയങ്കര ബഹുമാനം അല്യോ..” അച്ചന്‍ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു. “നല്ലത്..വിനയം ശക്തന്മാരുടെ ലക്ഷണമാണ്..” പുന്നൂസ് പറഞ്ഞു. “ഇനി..പുന്നൂസ് വന്ന കാര്യം ഇവനോട് പറ..എല്ലാം ഇവന്‍ കേള്‍ക്കട്ടെ..പിന്നെ നമുക്ക് അവന്റെ തീരുമാനം

💬 Comments

View all comments