0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 5K

മുന്‍പില്‍ ഇരിക്കുന്ന നീ” “അച്ചന്‍ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും എന്നറിയാമല്ലോ..പിന്നെന്താ ഈ സംശയം?” വാസു ചോദിച്ചു. “സാഹചര്യം കൂടി നോക്കണമല്ലോ മോനെ....ഇന്നലത്തെ നിന്റെ സാഹചര്യം ഇന്ന് മാറി..അത് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞാന്‍ കാര്യത്തിലേക്ക് വരാം. എറണാകുളത്ത് എന്റെ ഒരു പരിചയക്കാരന്‍ ഉണ്ട്. പരിചയക്കാരന്‍ എന്ന് പറഞ്ഞാല്‍ എന്നോട് വളരെ വിധേയത്വവും സ്നേഹവും ഉള്ള ഒരാള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ അറിയും. ഇടയ്ക്കിടെ തിരക്കുകള്‍ മാറ്റി വച്ച് പുള്ളി എന്നെ കാണാനും വരാറുണ്ട്. പേര് പുന്നൂസ് വള്ളിക്കാടന്‍..നീ കേട്ടിട്ടുണ്ടാകും; വലിയ ഒരു ബിസിനസുകാരനും അല്‍പസ്വല്‍പം രാഷ്ട്രീയവും ഒക്കെയുള്ള ആളാണ്‌..പുന്നൂസ് ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അതിന് എന്റെ ഒരു സഹായം തേടിയാണ് അയാള്‍ എത്തിയത്. അയാളുടെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് നിന്നെയാണ് ആദ്യം ഓര്‍മ്മ വന്നത്... നിന്നെ കണ്ടുകിട്ടിയാല്‍ അയാളെ വിവരം അറിയിക്കാമെന്നും അറിഞ്ഞാലുടന്‍ തന്നെ എത്തിക്കോളാം എന്നും അയാള്‍ എന്നോട് പറഞ്ഞിട്ടാണ് പോയത്. നിനക്ക് സമ്മതമാണ് എങ്കില്‍ നിനക്കൊരു ജോലിയുമാകും അയാള്‍ക്ക് ഒരു വലിയ ആശ്വാസവും..എന്ത് പറയുന്നു...” അച്ചന്‍ അവനോടു ചോദിച്ചു. “എനിക്ക് ഒരു ജോലി വേണം അച്ചോ..എന്ത് ജോലി ആണേലും ഞാന്‍ തയാറാണ്..” വാസുവിന് അതില്‍ ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. “എല്ലാം പുന്നൂസ് നേരിട്ട് നിന്നോട് പറയട്ടെ..അത് കേട്ട ശേഷം നീ ആലോചിച്ചു തീരുമാനം എടുത്താല്‍ മതി..എന്നെ നീ ഓര്‍ക്കണ്ട.. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നീ അങ്ങേരോട് സമ്മതം മൂളിയാല്‍ മതി..എന്നാല്‍ ഞാന്‍ അങ്ങേരെ വിവരം അറിയിക്കട്ടെ..” “വിളിക്ക് അച്ചാ..ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങിയിട്ട് വരാം..”

💬 Comments

View all comments