Chapter Title : മൃഗം 7 [Master]
ഓര്‍മ്മ വന്നു...” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു. വാസു അയാള്‍ പറയുന്നത് സാകൂതം കേള്‍ക്കുകയായിരുന്നു. “അന്ന് തന്നെ ഞാന്‍ അച്ചനെ വന്നു കണ്ടു വിവരം അറിയിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. ഡോണ എന്ന് അവള്‍ക്ക് ഞങ്ങള്‍ പേരിടുകയും ചെയ്തു. ആണും പെണ്ണുമായി എനിക്കും റോസ്‌ലിനും അവള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ അവള്‍ക്ക് എല്ലാ സ്നേഹവും നല്‍കിയാണ് ഞങ്ങള്‍ വളര്‍ത്തിയത്. എന്റെ സ്വത്തുക്കളുടെ ഏക അവകാശിയും അവള്‍ മാത്രമാണ്. പക്ഷെ എന്റെ മകള്‍ ഈ സ്വത്തിലും പണത്തിലും ഒന്നും യാതൊരു ഭ്രമവും ഇല്ലാത്ത കുട്ടിയാണ്. ചെറുപ്പം മുതല്‍ തന്നെ വേറിട്ട ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്ന അവള്‍ക്ക് മറ്റു മനുഷ്യരെ സഹായിക്കാനും, തിന്മകള്‍ക്ക് എതിരെ പ്രതികരിക്കനുമുള്ള ഒരു ത്വര ബാല്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവളെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടു എങ്കിലും അവള്‍ക്ക് അവളുടേതായ ധാരണകളും ചിന്തകളും ഉണ്ടെന്നു മനസിലായപ്പോള്‍ അവളെ അവളുടെ ഇഷ്ടത്തിനു വിടാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു..മോനെ...ഞാനിങ്ങനെ വിശദീകരിച്ചു പറയുന്നതില്‍ നിനക്ക് ബോറ് തോന്നുന്നുണ്ടോ?” “ഇല്ല..സാറ് പറഞ്ഞോളൂ..” വാസു പുഞ്ചിരിയോടെ പറഞ്ഞു. “എല്ലാം പറഞ്ഞെങ്കില്‍ മാത്രമേ നിനക്ക് കാര്യത്തിന്റെ ഗൌരവം അതിന്റെ ശരിയായ അളവില്‍ മനസിലാകൂ..അതുകൊണ്ടാണ് ഞാന്‍ വിശദമായി പറയുന്നത്. അങ്ങനെ ഒരു ഡോക്ടര്‍ ആക്കണം എന്ന് ഞാന്‍ ആശിച്ചിരുന്ന ഡോണ പക്ഷെ തിരഞ്ഞെടുത്ത വഴി സാമൂഹ്യ സേവനവും പത്രപ്രവര്‍ത്തനവും ആണ്. ഒരു പ്രമുഖ പത്രത്തിന്റെയും ചാനലിന്റെയും റിപ്പോര്‍ട്ടര്‍ ആയ അവള്‍ ഒഴിവു വേളകളില്‍ പാവങ്ങളെ കണ്ടെത്തി സഹായിക്കാനും ശ്രമിക്കാറുണ്ട്. എല്ലാം അവള്‍ ചെയ്യുന്നത് സ്വന്ത വരുമാനം ചിലവാക്കിത്തന്നെയാണ്. അവള്‍ നല്‍കുന്ന വാര്‍ത്തകള്‍ ജോലി ചെയ്യുന്ന സ്ഥാപനം പുറത്ത് വിട്ടില്ല എങ്കില്‍, അവളത് മറ്റ് ഏതെങ്കിലും മാധ്യമം വഴി ജനത്തിന്റെ മുന്‍പിലെത്തിക്കുക തന്നെ ചെയ്യും. സ്വന്തമായി ഒരു പത്രം
💬 Comments
View all comments