Chapter Title : മൃഗം 7 [Master]
കണ്ഠശുദ്ധി വരുത്തി. എന്താണ് അയാള്‍ പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ വാസു അയാളെ നോക്കി. “അച്ചനോട് വിവരങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്..അതുകൊണ്ട് ഇപ്പോള്‍ ഈ പറയുന്നത് വാസുവിനോടായിട്ടാണ്..അച്ചന്‍ ബോറാകില്ലല്ലോ..” പുന്നൂസ് അച്ചനെയും അവനെയും നോക്കി പറഞ്ഞു. “പുന്നൂസ് പറഞ്ഞോ..” അച്ചന്‍ കസേരയില്‍ ഒന്നിളകി ഇരുന്നുകൊണ്ട് പറഞ്ഞു. “മോനെ വാസൂ, എനിക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ദൈവകൃപയാല്‍ നല്ല ബിസിനസും നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍ ആണ്. ഞാനിത് പറയുന്നത് എന്റെ വലിപ്പം നിന്നെ അറിയിക്കാനല്ല, എന്റെ വ്യാപാരത്തിന്റെ വ്യാപ്തി അറിയിക്കാനും ഞാന്‍ അതില്‍ എത്രയധികം തിരക്കിലായിരിക്കും എന്നു മനസിലാക്കാനും വേണ്ടിയാണ്. ഈ നഗരങ്ങളില്‍ മൂന്നിലും എനിക്ക് കൂടെക്കൂടെ പോകേണ്ടി വരാറുണ്ട്. ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..” മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു: “വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍
💬 Comments
View all comments