0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 2565

എന്നതാണ് അവരെ ഏറ്റവും അപകടകാരികള്‍ ആക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്ന എന്തും സാധിക്കണം എന്ന അധികാര ലഹരിയാണ് മൂവര്‍ക്കും ഉള്ളത്. അതിനു അവന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇത്. പണവും പെണ്ണും അവന്മാര്‍ക്ക് നിസ്സാരങ്ങളായ കാര്യങ്ങളാണ്‌..തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല എന്നും എതിര്‍ക്കുന്നവരെ തെളിവുകള്‍ യാതോന്നുമില്ലാതെ കൊന്നുകളയുന്നതും അവര്‍ക്ക് നിസ്സാരം” പുന്നൂസ് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന വെള്ളം കൂടി കുടിച്ച ശേഷം തുടര്‍ന്നു: “ഇവരെ ഏറ്റവും അധികം ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും, വന്‍ ബിസിനസുകാരും, സിനിമാക്കാരും ഒക്കെ ആണ്. അതുകൊണ്ട് തന്നെ പൊലീസിന് ഇവരുടെ കാര്യത്തില്‍ ധാരാളം പരിമിതികള്‍ ഉണ്ട്. അവര്‍ ക്രിമിനലുകള്‍ ആണെങ്കിലും അവര്‍ക്കെതിരെ വ്യക്തമായ യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവരെ അവര്‍ക്ക് അറസ്റ്റ് ചെയ്യാനോ കേസ് ചാര്‍ജ്ജ് ചെയ്യാനോ സാധിക്കില്ല. അനാവശ്യമായി അതിന് ഏതെങ്കിലും ഓഫീസര്‍ തുനിഞ്ഞാല്‍, ആ നിമിഷം അയാളെ വേറെ എവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് മുകളില്‍ നിന്നും ഉത്തരവിറങ്ങും... അതുകൊണ്ട് എന്തെങ്കിലും വ്യക്തമായ തെളിവോടെ സംഭവിക്കാതെ പോലീസ് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല..” ഒന്ന് നിര്‍ത്തിയിട്ട് പുന്നൂസ് തുടര്‍ന്നു: “ഡോണ കുറെ നാളുകളായി കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിരന്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അടുത്തിടെ അവളുടെ ഒരു കൂട്ടുകാരിയെ അറേബ്യന്‍ ഡെവിള്‍സ് ക്രൂരമായി ബലാല്‍സംഗം ചെയ്തു, ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. പത്രങ്ങളില്‍ വാര്‍ത്ത വന്ന വലിയ വിവാദം ഉണ്ടാക്കിയ കേസാണ്. പൊലീസിന് ഏതോ ഒരുത്തനെ അവര്‍ പ്രതിയായി ഇട്ടുകൊടുത്തു. അവന് ആവശ്യത്തിനു പണം നല്‍കി സ്വാധീനിച്ച് കുറ്റം ഏല്‍പ്പിച്ചതാണ്. ജയിലില്‍ കിടന്നു ശീലമുള്ള അവന്‍ പണത്തിനു വേണ്ടി എന്തും ചെയ്യും. ആ പെണ്‍കുട്ടിയെ കൊട്ടേഷന്‍ നല്‍കി ആരോ ബലാല്‍സംഗം ചെയ്യിച്ചതായിരുന്നു..ഇപ്പോള്‍ ഡോണ ആ കേസിന്റെ പിന്നാലെയാണ്. പോലീസ് കേസ് തീര്‍പ്പാക്കി എങ്കിലും, അവളുടെ കൂട്ടുകാരിയുടെ മരണത്തിനു പിന്നിലെ ആളെ കണ്ടെത്താനും, അറേബ്യന്‍ ഡെവിള്‍സ്

💬 Comments

View all comments