Chapter Title : മൃഗം 7 [Master]
എന്ന ഭീകര സംഘടനയെ മൂടോടെ ഇല്ലാതാക്കാനും പ്രതിജ്ഞ എടുത്തിരിക്കുകയുമാണ് എന്റെ മകള്‍..” വാസു കാര്യത്തിന്റെ ഗൌരവം മനസിലാക്കിയതുപോലെ തലയാട്ടി. “അവളെ വധിക്കാനോ മാനഭംഗപ്പെടുത്താനോ ആണ് മുന്‍മന്ത്രി അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അവന്മാര്‍ അത് ചെയ്യാന്‍ ശക്തരാണ്..അതുകൊണ്ട് തന്നെ അവളുടെ ജീവന്‍ അപകടത്തിലുമാണ്. ഒപ്പം അവള്‍ അവര്‍ക്കെതിരെ തെളിവുകള്‍ തേടി അവരെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയും കൂടി ചെയ്തിരിക്കുന്നതോടെ പ്രശ്നം അതീവ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്..” “ഇത് സാറ് മകളോട് പറഞ്ഞില്ലേ?” വാസു ചോദിച്ചു. “പറഞ്ഞു..പക്ഷെ അവള്‍ ആരെയും ഭയക്കുന്ന കൂട്ടത്തിലല്ല. ആരെയും ഭയന്നു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും അണുവിട മാറാന്‍ മനസില്ല എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അവള്‍ അതിനും തയാറല്ല. മാത്രമല്ല പല അസമയത്തും ജോലി സംബന്ധമായി പോകേണ്ടി വരുന്ന അവളെ കൊച്ചിയിലുള്ള ഒരാളെയും എനിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല... എല്ലാം ആഭാസന്മാരാണ്..എന്റെ മകള്‍ കാണാന്‍ അതിസുന്ദരിയും...അതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ ആണ് അച്ചനെ കണ്ടൊന്നു സംസാരിച്ചാലോ എന്നെനിക്ക് തോന്നിയത്..” വാസു തലയാട്ടി. “അറേബ്യന്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന ഈ ഗാംഗ് യാതൊരു മനസാക്ഷിയും ഇല്ലാത്ത ക്രൂരന്മാര്‍ ആണ്.. അവരുടെ കൈയില്‍ അവള്‍ വീണാല്‍, അവരവളെ പിച്ചി ചീന്തും..എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. കാത്തുകാത്തിരുന്നുണ്ടായ ഏക മകള്‍ നഷ്ടമായാല്‍ പിന്നെ ഞാനോ ഭാര്യയോ ജീവിച്ചിരിക്കില്ല..എന്തിനുവേണ്ടി ഞങ്ങള്‍ ജീവിക്കണം? ഭാര്യയും ഞാനും ഈ വിവരം അറിഞ്ഞത് മുതല്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അവളെ രക്ഷിക്കണം... അച്ചനോട് ഞാനിത് പറഞ്ഞപ്പോള്‍ നിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്...അച്ചനില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ്..അതുകൊണ്ട് നിനക്ക് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..” പുന്നൂസ് പറഞ്ഞു നിര്‍ത്തി പ്രതീക്ഷയോടെ അവനെ നോക്കി.
💬 Comments
View all comments