Chapter Title : മൃഗം 7 [Master]
“സഹായിക്കാം..” വാസു അല്പം പോലും ആലോചിക്കാതെയാണ് മറുപടി നല്‍കിയത്. അത് പുന്നൂസിനെയും അച്ചനെയും ചെറുതായി ഞെട്ടിച്ചു. “വാസു എന്റെ മകളുടെ ജീവന്‍ പോലെതന്നെ നിന്റെ ജീവനും ജീവിതവും എനിക്ക് വിലപ്പെട്ടതാണ്..ഇതിലെ അപകടം അറിഞ്ഞുകൊണ്ട് തന്നെയാണോ നീ സമ്മതം മൂളിയത്..” പുന്നൂസ് ചോദിച്ചു. വാസു ചിരിച്ചു. പിന്നെ അയാളുടെ കണ്ണിലേക്ക് നോക്കി. “സാറേ..എവിടെയോ ആര്‍ക്കോ ജനിച്ച ഒരു ഊര് തെണ്ടിയാണ് ഞാന്‍. ഒരു പൂജാരിയാണ് എന്നെ എന്റെ വളര്‍ത്തമ്മയെ ഏല്‍പ്പിച്ചത്..എന്നെ ഈ ജീവിതത്തില്‍ ആകെപ്പാടെ സ്നേഹിച്ചിട്ടുള്ള വ്യക്തി ആ അമ്മ മാത്രമാണ്..പിന്നെ ഈ അച്ചനും...പക്ഷെ ഇന്ന് ആ അമ്മയും എന്നെ ഇഷ്ടപ്പെടുന്നില്ല...ജീവിതത്തില്‍ എനിക്ക് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഒരിക്കലും ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല..... വരുന്നത് പോലെ ജീവിക്കുക എന്നതാണ് എന്റെ തത്വം..അതുകൊണ്ട് ഏതു പണിക്കും ഞാന്‍ തയാറാണ്..ചെയ്യുന്ന പണി എനിക്കും കൂടി ഇഷ്ടമുള്ളതായിരിക്കണം എന്നുള്ള ഒറ്റ നിര്‍ബന്ധമേ ഉള്ളൂ....സാറ് പറഞ്ഞ ജോലി എനിക്ക് വളരെ ഇഷ്ടമായി....അതുകൊണ്ട് ഞാനതിന് തയാറാണ്..” അവന്റെ വാക്കുകള്‍ കേട്ട പുന്നൂസിന്റെ മനസ്സ് നിറഞ്ഞു. ആ ആശ്വാസം അയലുടെ കണ്ണുകളില്‍ സ്പഷ്ടമായിരുന്നു. “മോനെ..നീ വലിയവനാണ്...നീ തോല്‍ക്കില്ല...ദൈവം നിന്റെ കൂടെയുണ്ട്..എനിക്ക് ഉറപ്പാണ്” വികാരഭരിതനായി പുന്നൂസ് പറഞ്ഞു. “പക്ഷെ പുന്നൂസേ..മോള്‍ സെക്യൂരിറ്റി അനുവദിക്കില്ല എന്ന് പറഞ്ഞല്ലോ..പിന്നെ ഇവനെന്ത് ചെയ്യും?” അച്ചന്‍ ചോദിച്ചു. “ഞാന്‍ അവളോട് ഒന്നുകൂടി സംസാരിക്കാം. ഗുണമുണ്ട് എന്ന് തോന്നുന്നില്ല..കാരണം അവള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായി ചിന്തിച്ചിട്ട് തന്നെയാണ്..അതുകൊണ്ട് അവളുടെ മനസ്സു മാറും എന്ന് ഞാന്‍ കരുതുന്നില്ല....” പുന്നൂസ് ആലോചനയോടെ പറഞ്ഞു. “വേണ്ട സാറേ...സാറ് ഇക്കാര്യം മകളോട് സംസാരിക്കണ്ട..ആളെ തിരിച്ചറിയാനായി എനിക്ക് മകളെ ഒന്ന് കാണിച്ചു തന്നാല്‍ മതി...പക്ഷെ സാറ് എനിക്ക് ഒന്ന് രണ്ടു കാര്യങ്ങള്‍ ചെയ്ത് തരണം” വാസു അയാളെ നോക്കി പറഞ്ഞു. “എന്ത് വേണേലും ഞാന്‍ ചെയ്യാം വാസൂ..എന്റെ മോള്‍ടെ ജീവനേക്കാള്‍ വലുതല്ല എനിക്ക് വേറൊന്നും....” “എനിക്ക് സാറിന്റെ വീടിനടുത്ത് തന്നെ
💬 Comments
View all comments