0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 2568

താമസ സൌകര്യം നല്‍കണം. ഒപ്പം എനിക്ക് ഒരു മൊബൈല്‍ ഫോണും ഒരു വണ്ടിയും വേണം. മകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് എപ്പോള്‍ പോയാലും ഉടന്‍ തന്നെ എന്നെ വിവരമറിയിക്കണം. വണ്ടി ഒരു ബൈക്ക് ആകുന്നതാണ് നല്ലത്..കാരണം ഏത് വഴിയിലൂടെയും എനിക്ക് പോകാന്‍ പറ്റണം..ഇത്രയും ചെയ്ത് തന്നാല്‍ മതി..ബാക്കി സാറ് എനിക്ക് വിട്ടേക്ക്...ഒരുത്തനും, ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഒരു നുള്ള് മണ്ണ് സാറിന്റെ മകളുടെ ദേഹത്ത് ഇടില്ല...” പുന്നൂസ് അത്ഭുതത്തോടെ അവനെ നോക്കി. അയാളുടെ മനസ്സ് നിറഞ്ഞിട്ട്‌ അല്‍പ്പ നേരത്തേക്ക് അയാള്‍ക്ക് സംസാരിക്കാനെ സാധിച്ചില്ല. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ കൈലേസ് കൊണ്ട് തുടച്ചിട്ട് അയാള്‍ അവനെ നോക്കി. “മോനെ വാസൂ..നിന്റെ വാക്കില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്..അത് ഈ അച്ചനില്‍ എനിക്കുള്ള വിശ്വാസമാണ്..പക്ഷെ നീ ഒന്നറിയണം....അവന്മാര്‍ നിസ്സാരക്കാരല്ല. അഭ്യാസികളും ഉന്നത ബന്ധങ്ങള്‍ ഉള്ളവരുമാണ് ..ഈ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരുമായി അവരെ നീ തുലനം ചെയ്ത് ചെറുതായി കാണരുത്....” പുന്നൂസ് അവന്റെ കൂസലില്ലായ്മയില്‍ തനിക്കുള്ള ശങ്ക മറച്ചു വയ്ക്കാതെ പറഞ്ഞു. വാസു എന്തോ തമാശ കേട്ടതുപോലെ ചിരിച്ചു. പിന്നെ അയാളെയും പിന്നെ മുകളിലേക്കും നോക്കി ഇങ്ങനെ പറഞ്ഞു: “അഭ്യാസം.. രണ്ടു കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും കാണിക്കുന്ന അഭ്യാസമല്ലേ..അത് സാരമില്ല..പിന്നെ ഉന്നത ബന്ധം..എനിക്കും ഉണ്ട് സാറേ അതിനെക്കാള്‍ വലിയ ഉന്നത ബന്ധം..അതിനു മേല്‍ വേറെ ഒരുത്തനും ഒരു ബന്ധവും ഉണ്ടാക്കാന്‍ പറ്റത്തില്ല..അങ്ങ് മോളില്‍..അങ്ങേരുമായിട്ടാണ് എന്റെ ബന്ധം...” അച്ചന്‍ പുന്നൂസിനെ നോക്കി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു: “കണ്ടോടോ പുന്നൂസേ..ഇവനാണ് വാസു..ഇവനാണ് എന്റെ മോന്‍....അവന്റെ ഈ ദൈവാശ്രയം ആണ് അവന്റെ വിജയം..പുന്നൂസിനി അടുത്ത കാര്യത്തിലേക്ക് കടക്ക്”. “ശരി വാസു..എന്റെ മനസിന് ഇപ്പോഴാണ്‌ ഒരു സമാധാനം കിട്ടിയത്..നീ ഇന്നുതന്നെ വരാന്‍ തയാറാണോ?” “ആണ്..” “ശരി..പക്ഷെ ഇന്ന് നീ വരണ്ട.ഞാന്‍ ആദ്യം നിനക്ക് വേണ്ട

💬 Comments

View all comments