Chapter Title : മൃഗം 7 [Master]
കാര്യങ്ങള്‍ ഒരുക്കിയ ശേഷം വന്നു നിന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം..നാളെത്തന്നെ..അത് പോട്ടെ എനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് നിനക്ക് ശമ്പളം വേണ്ടേ?” “അതൊക്കെ സാറ് തീരുമാനിച്ചാല്‍ മതി..” “വളരെ അപകടം പിടിച്ച പണിയാണ്..നിനക്ക് എത്ര വേണം? നീ പറയുന്നതാണ് നിന്റെ കൂലി..” പുന്നൂസ് അവന്റെ മനസ് അറിയാനായി ചോദിച്ചു. “ഒരു ദിവസം ഞാന്‍ ജോലിക്ക് പോയാല്‍ എഴുന്നൂറ് മുതല്‍ ആയിരം വരെ കിട്ടും. ഇതിന് അത്ര മേലനങ്ങി പണി ചെയ്യേണ്ട കാര്യമില്ലല്ലോ..സാറ് ദിവസം അഞ്ഞൂറ് വച്ചു തന്നാല്‍ മതി...” പുന്നൂസിന്റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി. അല്‍പനേരം അയാള്‍ ഒന്നും മിണ്ടിയില്ല. “വാസൂ..നിന്റെ വില നിനക്ക് അറിയില്ല..സാരമില്ല....ഞാന്‍ ഇത്രയേ പറയുന്നുള്ളൂ..എന്റെ മകളെ നീ അപകടത്തില്‍ പെടാതെ സംരക്ഷിച്ചാല്‍, നിന്റെ ജീവിതം ഞാന്‍ മാറ്റി മറിക്കും...” “പിന്നെ അച്ചനോടും സാറിനോടും എനിക്കൊരു കാര്യം പറയാനുണ്ട്” വാസു പറഞ്ഞു. ഇരുവരും അവനെ ചോദ്യഭാവത്തില്‍ നോക്കി. “ഈ പറഞ്ഞവന്മാര്‍ സാറിന്റെ മോളെ എത്രയും വേഗം ഉപദ്രവിക്കാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം..കാരണം എനിക്ക് സിറ്റിയിലെ ജീവിതം അത്ര ഇഷ്ടമല്ല..പണി തീര്‍ത്തിട്ട് വേഗം എനിക്കിങ്ങ് വരണം...” അച്ചനും പുന്നൂസും വാക്കുകള്‍ കിട്ടാതെ പരസ്പരം നോക്കി ഇരുന്നുപോയി.
💬 Comments
View all comments