0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 2529

അധികമായി..എന്നെ ഏട്ടന് ഇഷ്ടമല്ലേ...” ദിവ്യ വികാരവതിയായി, കാതരയായി അവന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. വാസു അല്‍പസമയം ഒന്നും മിണ്ടിയില്ല. പിന്നെ അവന്‍ മൂളി. ദിവ്യ ആവേശത്തോടെ അവന്റെ കൈ പിടിച്ചു തെരുതെരെ ചുംബിച്ചു. അവളുടെ കണ്ണുനീര്‍ വീണ് അവന്റെ കൈ നനഞ്ഞു. “വാസുവേട്ടാ..എന്റെ ജീവിതത്തില്‍ ഇനി അങ്ങല്ലാതെ വേറൊരു പുരുഷന്‍ ഉണ്ടാകില്ല..ഇത് സത്യം സത്യം സത്യം..അങ്ങെന്നെ ഒരിക്കലും വെറുക്കല്ലേ...” ദിവ്യ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് മുഖം ചായ്ച്ചു. വാസുവിന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു. പ്രേമവും സ്ത്രീകളോടുള്ള ബന്ധവും ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്ന കാര്യങ്ങളല്ല. പക്ഷെ ദിവ്യ അവന്റെ മനസ്സില്‍ ഒരിടം കണ്ടെത്തിക്കഴിഞ്ഞു എന്നവന്‍ മനസിലാക്കി. ഏറെ നാളുകള്‍ തന്നെ ഒരു നികൃഷ്ടജീവിയായി കണ്ടിരുന്ന അവള്‍ ഇന്ന് തനിക്ക് വേണ്ടി അടിമുടി മാറിയിരിക്കുന്നു! തന്നെ എത്രയധികം അവള്‍ വെറുത്തിരുന്നോ അതിലേറെ ഇന്നവള്‍ തന്നെ സ്നേഹിക്കുന്നു. ജീവിതത്തില്‍ തനിക്ക് സ്നേഹം ലഭിച്ചിട്ടുള്ളത് രുക്മിണി എന്ന തന്റെ വളര്‍ത്തമ്മയില്‍ നിന്നു മാത്രമായിരുന്നു. കുറെയൊക്കെ വാത്സല്യം ഗീവര്‍ഗീസ് അച്ചനും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ വളര്‍ത്തച്ഛനും തന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ അവരാരും നല്‍കുന്ന സ്നേഹമല്ല ദിവ്യ പകര്‍ന്നുകൊണ്ടിരിക്കുന്നത്; അവള്‍ തന്റെ ജീവിത പങ്കാളി ആകാന്‍ വൃതം എടുത്തിരിക്കുകയാണ്..ഇവള്‍..ഈ അതിസുന്ദരി! വാസു ആദ്യമായി അവളെ ആ മനസോടെ നോക്കി. അപ്പോഴാണ്‌ അവന്‍ അവളുടെ സൌന്ദര്യത്തിന്റെ വില തിരിച്ചറിയുന്നത്. ഇപ്പോള്‍ അവള്‍ വെറും ബാഹ്യ സൌന്ദര്യത്തിന്റെ മാത്രമല്ല, ആന്തരീക സൗന്ദര്യത്തിന്റെയും ഉടമയായി മാറിയിരിക്കുന്നു. അവളുടെ ശരീര സ്പര്‍ശനം അവനില്‍ ആദ്യമായി രതിവികാരം ഉണര്‍ത്തി. അവന്റെ പുരുഷത്വം ഉണര്‍ന്നു. എങ്കിലും കാലം അവനു സമ്മാനിച്ച പക്വത അവനെ വിട്ടുപോയിരുന്നില്ല. “ദിവ്യെ..നീ ചെറുപ്പമാണ്..ഓരോരോ സമയത്ത് തോന്നുന്ന വികാരം പോലെ തീരുമാനങ്ങള്‍ എടുക്കരുത്..നീ പറഞ്ഞതൊക്കെ എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളവ തന്നെ..പക്ഷെ നീ ഒന്ന് കൂടി ചിന്തിക്കണം...” വാസു അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു. ദിവ്യ തലയുയര്‍ത്തി അവനെ നോക്കി. “വാസുവേട്ടാ..എനിക്ക് പ്രായം കുറവാണ്..പക്ഷെ എന്റെ മനസ്‌ ചപലയായ ഒരു പെണ്‍കുട്ടിയുടെതല്ല....ഈ അടുത്ത സമയത്ത് വസുവേട്ടനില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു..എന്നെ അത് ഒരു ഇരുത്തം വന്ന സ്ത്രീയാക്കി

💬 Comments

View all comments