Chapter Title : മൃഗം 7 [Master]
മാറ്റിക്കഴിഞ്ഞു...ഈ തീരുമാനം ഒരു ചാപല്യത്തില്‍ നിന്നും ഉണ്ടായതല്ല..എന്റെ മനസിന്റെ അടിത്തട്ടില്‍ നിന്നും വന്ന ഉറച്ച, ഒരുകാലത്തും ഒരു സാഹചര്യത്തിലും മാറ്റം വരാത്ത തീരുമാനമാണ്..എനിക്കൊരു പുരുഷന്‍ ഈ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് അങ്ങ് മാത്രമായിരിക്കും..അങ്ങനെ സംഭവിച്ചില്ല എങ്കില്‍ എന്റെ ജീവിതം വെറും കുത്തഴിഞ്ഞ പുസ്തകമായിരിക്കും..” അവള്‍ വിതുമ്പി. അവള്‍ പറയുന്നത് ഒരു ഉറച്ച മനസിന്റെ തീരുമാനമാണ് എന്ന് വാസുവിന് മനസിലായി. അവന്‍ അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി. പിന്നെ ആ മുഖം സ്വന്തം കൈകളില്‍ എടുത്തു. “ദിവ്യെ..എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..നീ എന്നെ സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല...കാരണം അതിനുള്ള അര്‍ഹത തെരുവ് തെണ്ടിയായ എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നു..പക്ഷെ ഇപ്പോള്‍ ഞാന്‍ എന്തൊക്കെയോ ആണെന്ന് തോന്നിപ്പോകുന്നു..നീ പറയുന്നത് സത്യമാണെങ്കില്‍, നീ എന്റെയൊപ്പം ജീവിക്കും..എന്റെ ജീവിതത്തിലും വേറൊരു പെണ്ണ് ഉണ്ടാകില്ല...ഒരിക്കലും...” അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ദിവ്യയുടെ കണ്ണുകള്‍ തിളങ്ങി. കണ്ണീര്‍ തുളുമ്പി നിന്നിരുന്ന ആ മിഴികള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് വാസു കണ്ടു. അവള്‍ അവന്റെ മടിയിലേക്ക് കയറി മുഖാമുഖം ഇരുന്ന്‍ അവനെ ഇറുകെ പുണര്‍ന്നു. ജീവിതത്തില്‍ ആദ്യമായി വാസു ഒരു പെണ്‍കുട്ടിയുടെ ചുണ്ടുകളുടെ സ്വാദ് അറിഞ്ഞു. ദിവ്യയുടെ ഇളം ചുണ്ടുകളുടെ ഇടയില്‍ അവന്റെ അധരങ്ങള്‍ അലിയുകയായിരുന്നു. അല്‍പനേരം അങ്ങനെ ആലിംഗനബദ്ധരായി ഇരുന്ന ശേഷം ദിവ്യ മുഖം മാറ്റി. “എന്റെ വാസുവേട്ടന്റെ കൈകൊണ്ട് ഈ കഴുത്തില്‍ താലി വീഴുന്ന അന്ന്..നമ്മള്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാകും..” അവള്‍ അങ്ങനെ പറഞ്ഞിട്ടു വീണ്ടും അവന്റെ ചുണ്ടുകള്‍ വായിലാക്കി ചപ്പി. വാസു അനുഭൂതിയുടെ ഒരു പുത്തന്‍ ലോകത്തേക്ക് പറന്നുയരുകയായിരുന്നു. അവളുടെ തുടുത്ത ചുണ്ടുകള്‍ അവന്‍ മെല്ലെ നുണഞ്ഞു. “ശരി മോളെ..ഞാന്‍ പോകുന്നു..ഇനി നമ്മളിങ്ങനെ തമ്മില്‍ അടുത്തിഴപഴകാന്‍ പാടില്ല..അച്ഛനും അമ്മയ്ക്കും വിഷമം ഉണ്ടാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്” അവളുടെ മുഖം വിടര്‍ത്തി മാറ്റിയ ശേഷം വാസു പറഞ്ഞു. ദിവ്യ അവന്റെ മുഖത്ത് കൈകള്‍ കൊണ്ട് തലോടിക്കൊണ്ട് തലയാട്ടി. “ഒരുമ്മ കൂടി” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. വാസു ചിരിച്ചു. ദിവ്യ അവനെ ഇറുകെ പുണര്‍ന്ന് ആ അധരങ്ങള്‍ വായിലാക്കി വീണ്ടും നുണഞ്ഞു.
💬 Comments
View all comments