Chapter Title : മൃഗം 7 [Master]
പെട്ടെന്ന് മുറിയില്‍ ലൈറ്റ് ഓണായി. ദിവ്യ ഞെട്ടലോടെ അവന്റെ മടിയില്‍ നിന്നും ചാടി ഇറങ്ങി. സംഹാരരുദ്രനെപ്പോലെ നില്‍ക്കുന്ന അച്ഛനെയും ഒപ്പം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന അമ്മയെയും അവരിരുവരും കണ്ടു. “എടാ നായിന്റെ മോനെ..എനിക്കറിയാമായിരുന്നെടാ നീയൊക്കെ എന്നായാലും തനിനിറം കാണിക്കുമെന്ന്..അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത് എന്ന് പഴമക്കാര്‍ പറയുന്നത് പൂര്‍ണ്ണ സത്യമാണെടാ...നിന്നെ ഞാന്‍ അറിയാതെ സ്നേഹിച്ചു പോയി..നിന്റെ അഭിനയത്തില്‍ ഞാന്‍ വീണു..ഇല്ല...ഇനി നിന്റെ അഭിനയം ഇവിടെ നടക്കില്ല...നിഷ്കളങ്കനായ എന്റെ അനുജനെ വരെ നീ കാരണം ഞാന്‍ തെറ്റിദ്ധരിച്ചു..നിന്റെ തെമ്മാടിത്തം അവന്‍ കൈയോടെ പിടികൂടും എന്നായപ്പോള്‍ നീ അവനെ പ്രതിയാക്കി...ഇല്ല....ഇനി നീയെന്ന വ്യക്തിയും ഈ വീടും തമ്മില്‍ ഒരു ബന്ധവുമില്ല....ഇറങ്ങടാ പുറത്ത്..” ശങ്കരന്‍ കോപാക്രാന്തനായി അലറി. വാസു നിസംഗതയോടെ അയാളെ നോക്കി. “അച്ഛാ..അച്ഛന്‍ കരുതുന്നത് പോലെ ഒന്നുമില്ല...” ദിവ്യ ഭീതിയോടെ അയാളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. “ഭ നാണം കെട്ടവളെ..മിണ്ടിപ്പോകരുത്..ലോകത്ത് ഒരച്ഛനും ആഗ്രഹിക്കില്ലടി ഇങ്ങനെ ഒരു മകളുടെ തന്ത ആകാന്‍..വൃത്തികെട്ട ജന്മം... എങ്ങനെ ഉണ്ടെടി നിന്റെ മോന്റെ കൊണം? അവന്‍ നിന്റെ മോള്‍ക്ക് വയറ്റില്‍ ഉണ്ടാക്കി കൊടുത്തേനെ ഞാനിത് കണ്ടില്ലായിരുന്നെങ്കില്‍..” ശങ്കരന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്ന രുക്മിണിയോട് ആക്രോശിച്ചു. “എന്നാലും വാസു...നീയും.....” രുക്മിണി പൊട്ടിക്കരഞ്ഞുപോയി. “അമ്മെ..നിങ്ങള്‍ ധരിക്കുന്നത് പോലെ ഒന്നും ഇവിടെ നടന്നിട്ടില്ല..ദയവായി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ് കാണിക്കൂ..” വാസു അമ്മയുടെ കരച്ചില്‍ സഹിക്കാനാകാതെ പറഞ്ഞു. “ഭ തെണ്ടി..ഞങ്ങളോ? ആരാടാ ഈ ഞങ്ങള്‍? നിനക്ക് പറയാന്‍ ഒരുപാടു കഥകള്‍ കാണും. പക്ഷെ ഇനിയും അതൊക്കെ കേട്ടു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലടാ ഞാനും ഇവളും..നിന്റെ ഒരു ന്യായവും ഇനി കേള്‍ക്കണ്ട..എല്ലാം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് കണ്ടു കഴിഞ്ഞെടാ..എല്ലാം...ഉം..ഇറങ്ങ്..നിന്റെ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടോ അതെല്ലാം എടുത്ത് ഈ നിമിഷം നീ ഇവിടുന്ന് ഇറങ്ങിക്കോണം..മേലാല്‍ ഈ പരിസരത്ത് നിന്നെ കണ്ടാല്‍ നീ വിവരം അറിയും..” ശങ്കരന്‍ അവന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു. രുക്മിണി ശരീരം തളര്‍ന്നു പിന്നിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ ഓടിച്ചെന്നു അമ്മയെ പിടിച്ചു. “മാറി നില്‍ക്കടി പട്ടീ..തൊടരുത് അവളെ.. നീ തൊട്ടാല്‍ അവള്‍ അശുദ്ധയാകും.. “ ശങ്കരന്‍ അലറിക്കൊണ്ട് അവളെ പിടിച്ചു
💬 Comments
View all comments