Chapter Title : മൃഗം 7 [Master]
തള്ളിയിട്ട് രുക്മിണിയെ താങ്ങി. ദിവ്യ കട്ടിലിലേക്ക് തെറിച്ചു വീണു പോയിരുന്നു. വാസു അല്‍പനേരം അങ്ങനെ നിന്ന ശേഷം പുറത്തിറങ്ങി. “വാസുവേട്ടാ..പോകല്ലേ..” ദിവ്യ എഴുന്നേറ്റ് നിലവിളിച്ചു. “ഭ കഴുവര്‍ട മോളെ..അവള്‍ടെ ഒരു വാസുവേട്ടന്‍...” ശങ്കരന്‍ പുറത്തിറങ്ങി അവളെ ഉള്ളിലാക്കി കതകടച്ച ശേഷം രുക്മിണിയെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയി. അവള്‍ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ദിവ്യ തെറ്റ് ചെയ്താലും വാസു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടില്ലായിരുന്നു എങ്കില്‍ അവളത് ഒരിക്കലും വിശ്വസിക്കുകയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോയ മാനസികാവസ്ഥയിലായിരുന്നു അവള്‍. ശങ്കരന്‍ അവളെ കട്ടിലിലേക്ക് കിടത്തി. ബോധരഹിതയായി കിടന്ന രുക്മിണിയെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ നിഷ്കളങ്കമായ വിശ്വാസത്തിന്‍ മേലാണ് ആ ചതിയന്‍ തീ വാരി എറിഞ്ഞിരിക്കുന്നത്. സ്വന്തം അമ്മയേക്കാള്‍ അധികം അവനെ സ്നേഹിച്ച ഇവളെ എങ്കിലും അവന്‍ ഓര്‍ക്കണമായിരുന്നു. മുറിയില്‍ കയറിയ വാസു തന്റെ തുണികള്‍ എല്ലാം വാരി ഒരു ബാഗില്‍ വച്ചു. അവന് എടുക്കാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. ബാഗ് റെഡിയാക്കി മുണ്ടും ഷര്‍ട്ടും ധരിച്ച് അവന്‍ പുറത്ത് വന്നു. “അച്ഛാ..ഞാന്‍ പോകുന്നു..എനിക്ക് അമ്മയെ ഒന്ന് കാണണം” അവന്‍ മുറിക്കു പുറത്ത് നിന്നു പറഞ്ഞു. “വാസുവേട്ടാ പോകല്ലേ..അച്ഛന്‍ കാര്യമായി പറഞ്ഞതല്ല..ഏട്ടന്‍ പോയാല്‍ ഈ വീട് തകര്‍ന്നു പോകും ചേട്ടാ..പ്ലീസ്..” ദിവ്യ അവളുടെ മുറിയുടെ ജനലിലൂടെ കരഞ്ഞു വിളിച്ചു പറഞ്ഞു. “മിണ്ടാതിരിക്കെടി നായെ...” ശങ്കരന്‍ മുറിക്കു പുറത്ത് വന്ന് അവളോട് അലറി. പിന്നെ വാസുവിന്റെ നേരെ തിരിഞ്ഞു “നിന്നെ അവള്‍ക്കിനി കാണണ്ട..മേലാല്‍ നീ ഇവിടെ വന്നു പോകരുത്..ഉം ഇറങ്ങ്.....” വാസു അയാളെ നോക്കി അല്‍പനേരം നിന്നു. പിന്നെ തിരിഞ്ഞു ദിവ്യയെയും ഒന്ന് നോക്കി. അവള്‍ പോകല്ലേ എന്ന് കണ്ണുകള്‍ കൊണ്ട് അവനോടു യാചിക്കുന്നുണ്ടായിരുന്നു. വാസു അവളുടെ കണ്ണുകളിലേക്ക് അല്‍പസമയം നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി. പിന്നില്‍ ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അവന്‍ കേട്ടു. കൂരിരുട്ടിലേക്ക് അവന്‍ അനാഥനെപ്പോലെ ഇറങ്ങി. തന്റെ പിന്നില്‍ ആ വീടിന്റെ വാതില്‍ ശക്തമായി അടയുന്നത് അവന്‍ കേട്ടു. എങ്ങോട്ടെന്നില്ലാതെ ഇരുട്ടിലൂടെ
💬 Comments
View all comments