0%

Chapter Title : മൃഗം 7 [Master]

Author : Master Read All Parts 2556

കയറി. രാവിലെയുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം അരമണിക്കൂര്‍ വീണ്ടും ഒന്ന് മയങ്ങും. പിന്നെ എഴുന്നേറ്റ് ആശ്രമത്തിന്റെ പറമ്പിലൂടെ കുറെ നേരം നടക്കുന്ന പതിവുണ്ട്. അതിനു ശേഷമാണ്‌ പ്രാതല്‍ കഴിക്കുക. അരമണിക്കൂര്‍ മയക്കം കഴിഞ്ഞ് അച്ചന്‍ പുറത്ത് വന്നപ്പോള്‍ വാസു ഉണര്‍ന്നിരുന്നു. “എപ്പഴാടാ നീ വന്നത്? കട്ടും പാത്തും ആണോടാ വന്നു കിടന്നുറങ്ങുന്നത്?” അച്ചന്‍ കപട ഗൌരവത്തോടെ ചോദിച്ചു. വാസു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മൂരി നിവര്‍ന്നു. “ങാ പോയി കുളീം ജപോം ഒക്കെ കഴിഞ്ഞിട്ട് വാ..തോര്‍ത്തോ സോപ്പോ വല്ലോം വേണോ?” “സോപ്പ് വേണം..പിന്നെ ശകലം പേസ്റ്റും..” അച്ചന്‍ മുറിയില്‍ കയറി പുതിയ ഒരു സോപ്പും ടൂത്ത് പേസ്റ്റും നല്‍കി. വാസു അതുമായി കുളിമുറിയിലേക്ക് പോയി. അച്ചന്‍ അവന്‍ പോകുന്നത് നോക്കിക്കൊണ്ട്‌ പള്ളിയിലേക്ക് കയറി. “ഇനി പറ..എന്താ നിന്റെ ഈ അപ്രതീക്ഷിത വരവിന്റെ കാരണം?” പുഴുക്കും ചമ്മന്തിയും കഴിച്ചു ചായയും കുടിച്ച ശേഷം വരാന്തയിലെ തന്റെ സ്ഥിരം ചാരുകസേരയില്‍ ഇരുന്നുകൊണ്ട് അച്ചന്‍ അവനോടു ചോദിച്ചു. വാസു താഴെ ഒരു തൂണില്‍ ചാരി ഇരിക്കുകയായിരുന്നു. കപ്പയും കാച്ചിലും ചേമ്പും കൂടി പുഴുങ്ങിയത് നന്നായി ചെലുത്തിയതിന്റെ ക്ഷീണം അവന്റെ മുഖത്തുണ്ടായിരുന്നു. അവന്‍ നടന്ന കാര്യങ്ങള്‍ അതേപടി ഒട്ടും വിടാതെ അച്ചനോട് പറഞ്ഞു; ദിവ്യയും അവനും തമ്മില്‍ ചുംബിച്ചത് ഒഴികെ. അച്ചന്‍ എല്ലാം മൂളിക്കേട്ട ശേഷം തല പിന്നോക്കം ചാരി ആലോചനയില്‍ മുഴുകി. “ആ പെണ്ണ് നീ കാരണം മാറി എന്നറിയുമ്പോള്‍ നല്ല സന്തോഷം തോന്നുന്നു. അവളത് മനസ്സില്‍ തട്ടിത്തന്നെ പറഞ്ഞതാണ്‌...നിന്നെ അവള്‍ സ്നേഹിക്കുന്നുണ്ട്.. ആത്മാര്‍ഥമായി സ്നേഹിക്കുന്ന പുരുഷന് വേണ്ടി മാത്രമേ ഒരു പെണ്ണ് മാറൂ; നീയും അവളെ സ്നേഹിക്കണം..വിവാഹം കഴിക്കണം..നിനക്ക് ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല പെണ്ണ് അവള്‍ തന്നെയാണ്..” അല്‍പസമയത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ വാസുവിന്റെ മുഖം വിടര്‍ന്നു. “പക്ഷെ നിന്നെ മനസ്സിലാക്കാതെ അര്‍ദ്ധരാത്രി ഇറക്കിവിട്ട നിന്റെ വളര്‍ത്തച്ഛന്‍ നാളെ ഇതോര്‍ത്ത് പശ്ചാത്തപിക്കും..അതുവരെ നീ അവിടെ പോകരുത്..നീ നിന്റെ സ്വന്തം കാലില്‍ നിന്ന് അങ്ങേരെ കാണിക്കണം. ഒപ്പം നിന്നെ കാത്തിരിക്കുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടി നീ ഉശിരോടെ ജീവിക്കണം.” ഒന്ന്

💬 Comments

View all comments