Chapter Title : മൃഗം 7 [Master]
അവള്‍ അമ്മയുടെ മുറിയിലേക്ക് ചെന്നു. അച്ഛന്‍ പുറത്തായത് കൊണ്ട് അവള്‍ ധൈര്യമായി ഉള്ളില്‍ കയറി. രുക്മിണി തളര്‍ന്നു കിടക്കുകയായിരുന്നു. അവള്‍ അമ്മയുടെ അരികിലെത്തി ആ മുഖത്തേക്ക് നോക്കി. “അമ്മെ..എന്ത് പറ്റി അമ്മെ..വാ എഴുന്നേല്‍ക്ക്..” ദിവ്യ അവളെ വിളിച്ചു. രുക്മിണി നിര്‍ജീവമായ മുഖത്തോടെ അവളെ നോക്കി. അവളുടെ മനസിലെ ചിന്ത മനസിലാക്കാന്‍ ദിവ്യയ്ക്ക് സാധിച്ചില്ല. ആ കണ്ണുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത് കണ്ടപ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞു. “അമ്മെ..അമ്മ കരുതുന്നത് പോലെ ഒന്നും നടന്നിട്ടില്ല..വാസുവേട്ടനെ ഞാനാണ് മുറിയിലേക്ക് വിളിച്ചത്..ഞങ്ങള്‍ പരസ്പരം ചുംബിച്ചു എന്നത് സത്യമാണ്..പക്ഷെ അത് വെറും കാമം കൊണ്ട് ചെയ്തതല്ലമ്മേ..ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് കൊണ്ട് ചെയ്തു പോയതാണ്..അത് നടക്കുന്ന നാള്‍ വരെ ഇനി എന്നെ തൊടില്ല എന്ന് പറഞ്ഞ വാസുവേട്ടനെ ആണ് അച്ഛന്‍ അടിച്ചിറക്കിയത്...” അവസാനം ദിവ്യ കരഞ്ഞു പോയിരുന്നു. രുക്മിണി മകള്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. അവള്‍ വേഗം എഴുന്നേറ്റിരുന്നു. “എന്താ..എന്താ നീ പറഞ്ഞത്..വിവാഹമോ? നിങ്ങള്‍ തമ്മിലോ..” “അതെ അമ്മെ..എല്ലാം നമുക്ക് അച്ഛന്‍ പോയ ശേഷം സംസാരിക്കാം..അമ്മ വാ..ഇങ്ങനെ കിടക്കാതെ..വാസുവേട്ടന്‍ അമ്മയെ ചതിച്ചിട്ടില്ല....ഏട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലമ്മേ..” ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രുക്മിണി ആശ്വാസത്തോടെ മകളെ നോക്കി. “മോള് പോ..അമ്മ വരാം” അവള്‍ പറഞ്ഞു. ദിവ്യ കണ്ണുകള്‍ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. ----- പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഗീവര്‍ഗീസ് അച്ചന്‍ നേരം പുലര്‍ന്നു തുടങ്ങുന്ന ആ സമയത്ത് ആശ്രമ വരാന്തയില്‍ കിടന്നുറങ്ങുന്ന വാസുവിനെക്കണ്ട് ഞെട്ടി. അവന്‍ ഒരു ബാഗില്‍ തല വച്ച് വെറും നിലത്താണ് കിടക്കുന്നത്. ആ പുരോഹിതന്റെ മനസു വിങ്ങി. അദ്ദേഹം അവന്റെ അരികിലെത്തി അടുത്തിരുന്നു
💬 Comments
View all comments