0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2352

പറഞ്ഞത് കേട്ടോടി റോസി” പുന്നൂസ് പറഞ്ഞു. “അത് ശരി..അപ്പോള്‍ അച്ചന്‍ അതും പറഞ്ഞു അല്ലെ..ഞാന്‍ കാണട്ടെ..രണ്ടു വര്‍ത്തമാനം എനിക്ക് പറയാനുണ്ട് അങ്ങേരോട്..” വാസു കപട ഗൌരവം നടിച്ചു പറഞ്ഞു. “എടാ നീ അച്ചനെ ഒന്നും പറയല്ലേ..അച്ചന്‍ തമാശയായി പറഞ്ഞതാ..ങാ എടി റോസീ ഞങ്ങള്‍ ഇറങ്ങുന്നു..ഞാന്‍ പോയിട്ട് വരാം..” റോസ്‌ലിന്‍ തലയാട്ടി. വാസു അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുന്നൂസിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. ഏതാണ്ട് അര കിലോമീറ്റര്‍ മാറി ഒരു ചെറിയ വീടിന്റെ മുന്‍പിലെത്തി അയാളുടെ വണ്ടി നിന്നു. “ഇതാണ് നിന്റെ വീട്..ഇത് എന്റെ പഴയ കുടുംബ വീടാണ്. ഇടയ്ക്കിടെ ഞാനിവിടെ വന്നു തനിച്ചിരിക്കും..അപ്പോള്‍ അപ്പന്റെയും അമ്മയുടെയും, എന്റെ ബാല്യകാലത്തിന്റെയും ഓര്‍മ്മകള്‍ മനസിലേക്ക് വരും..ഇവിടെ തനിച്ചിരുന്ന് അതൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമാണ്..ഈ വീട് ഇതേപോലെ തന്നെ നിര്‍ത്തിയിരിക്കുന്നതും എനിക്ക് ആ ഓര്‍മ്മകള്‍ കിട്ടാന്‍ വേണ്ടിയാണ്..” ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുന്നതിനിടെ പുന്നൂസ് പറഞ്ഞു. “അപ്പൊ ഞാനിവിടെ ഉള്ള സമയത്ത് സാറിനു ഓര്‍മ്മ കിട്ടാന്‍ ഇങ്ങോട്ട് വരാന്‍ പ്രയാസമായിരിക്കുമല്ലോ..ഞാനുള്ളതുകൊണ്ട് അപ്പനും അമ്മയും ഓര്‍മ്മ തന്നില്ലെങ്കിലോ..” “പോടാ പോക്രീ..” പുന്നൂസ് ചിരിച്ചുകൊണ്ട് അവനെ മെല്ലെ അടിച്ചു. വീടിനു പുറത്ത് പോര്‍ച്ചില്‍ ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നത് വാസു കണ്ടു. ഏതാണ്ട് അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ ഓടിയെത്തി പുന്നൂസിനെ വണങ്ങി. “ങാ നീ ഇവിടെ ഉണ്ടായിരുന്നോ ഗോപാലാ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..കമ്പനിയിലെ പുതിയ മാനേജര്‍ ആണ്..വേറെ ഒരു വീട് കിട്ടുന്നത് വരെ ഇവിടെ കാണും....” അയാളോട് അങ്ങനെ പറഞ്ഞിട്ട് വാസുവിനെ നോക്കി “വാസൂ ഇത് ഗോപാലന്‍..നിനക്ക് ആഹാരവും മറ്റ് എല്ലാ കാര്യങ്ങള്‍ക്കും ഇവന്‍ കാണും..നല്ല കുക്കാണ്..എന്ത് വേണമെങ്കിലും ഉണ്ടാക്കി തരും..നീ പറഞ്ഞാല്‍ മാത്രം മതി” ഗോപാലന്‍ വിനയത്തോടെ ചിരിച്ചു. “ചേട്ടന്‍റെ വീടെവിടാ..” വാസു ചോദിച്ചു. “ദോ ആ കാണുന്നതാ..” അയാള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. “ങാ ഗോപാലാ..നീ വീട്ടിലേക്ക് ചെല്ല്..പോയിട്ട് പിന്നെ വന്നാല്‍ മതി.ഞങ്ങള്‍ക്ക് അല്പം സംസാരിക്കാനുണ്ട്” “ശരി മുതലാളി..കുഞ്ഞിനു വൈകിട്ട് കഴിക്കാന്‍ ഉള്ളത് ഞാന്‍ വീട്ടീന്ന് കൊണ്ടുവരാം....” “ഓ ശരി..” അയാള്‍ പോയപ്പോള്‍ പുന്നൂസ് വീടിന്റെ

💬 Comments

View all comments