0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 4.6K

അവനെതിരെ ഇരുന്നു ചോദിച്ചു. വാസു ചിരിച്ചതല്ലാതെ മറുപടി നല്‍കിയില്ല. അല്പം കഴിഞ്ഞപ്പോള്‍ മെലിഞ്ഞ് ഉയരം കൂടിയ സുന്ദരിയായ ഒരു സ്ത്രീ രണ്ടു കപ്പുകളില്‍ ചായയുമായി വരുന്നത് വാസു കണ്ടു. സാരിയും ബ്ലൌസുമായിരുന്നു അവരുടെ വേഷം. “ഇതാണ് എന്റെ ഭാര്യ..റോസ്‌ലിന്‍...” പുന്നൂസ് അവളില്‍ നിന്നും ചായ വാങ്ങി വാസുവിന് നല്‍കിയ ശേഷം അവളെ അവനു പരിചയപ്പെടുത്തി. റോസ്‌ലിന്‍ അവനെ നോക്കി കൈകള്‍ കൂപ്പി. കണ്ടാല്‍ ഒരു മുപ്പതിലേറെ അവര്‍ക്ക് മതിക്കില്ല എന്ന് വാസുവിന് തോന്നി. ഒട്ടും കൊഴുപ്പില്ലാത്ത ഒതുങ്ങിയ ശരീരം. നല്ല കുലീനത്വമുള്ള സുന്ദരമായ മുഖം. ഒരു കോടീശ്വരന്റെ ഭാര്യ എന്ന അഹങ്കാരമോ ജാഡയൊ ലവലേശം ഇല്ലാത്ത മുഖഭാവം. കഴുത്തില്‍ ഒരു കനംകുറഞ്ഞ മാലയല്ലാതെ ഒരു തരി സ്വര്‍ണ്ണം പോലും ദേഹത്തെങ്ങുമില്ല. “ഇരിക്കടി..” പുന്നൂസ് ഭാര്യയോട് പറഞ്ഞു. അവള്‍ അയാളുടെ അരികിലായി അതെ സോഫയില്‍ ഇരുന്നു കൌതുകത്തോടെ വാസുവിനെ നോക്കി. “വാസു..ഇച്ചായന്‍ മോനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. അതേപോലെ ഞങ്ങളുടെ പ്രശ്നവും മോനോട് പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ വളരെ ഭീതിയിലാണ് ജീവിക്കുന്നത്..മോള് പുറത്തേക്ക് പോയി തിരികെ വരുന്നത് വരെ ഉള്ളില്‍ തീയാണ്....” റോസ്‌ലിന്‍ പറഞ്ഞു. വാസു തലയാട്ടി. “ഗീവര്‍ഗീസ് അച്ചന്‍ ഞങ്ങളുടെ ജീവിതത്തിലെ വളരെ വേണ്ടപ്പെട്ട ഒരാളാണ്..അദ്ദേഹം നിന്റെ പേര് പറഞ്ഞപ്പോള്‍ ഇച്ചായനോ എനിക്കോ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല..മോനെ..ഇനി ഞങ്ങളുടെ മോള്‍ടെ ജീവന്‍ നീയാണ് സംരക്ഷിക്കേണ്ടത്..നീ അത് ചെയ്യും എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” അവരുടെ സ്വരം ആര്‍ദ്രമായിരുന്നു. “അമ്മ..ക്ഷമിക്കണം..ഞാന്‍ അങ്ങനെ വിളിക്കുന്നതില്‍ വിരോധമുണ്ടോ..” വാസു പറയാന്‍ വന്നത് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ടു ചോദിച്ചു. റോസ്ലിന്റെ കണ്ണുകളില്‍ പെട്ടെന്ന് നനവ് പടരുന്നതും

💬 Comments

View all comments