Chapter Title : മൃഗം 8 [Master]
സര്‍.എനിക്ക് തോക്ക് ഉപയോഗിച്ചു ശീലമില്ല” “വാസു..ഇത് നിനക്ക് ഉപയോഗിക്കാനല്ല..ഒരു സെക്യൂരിറ്റിക്ക് വേണ്ടി കൈയില്‍ വച്ചാല്‍ മതി. ഇവന്‍ ചെറുതാണ് എങ്കിലും പതിനാറു റൌണ്ട് വെടി വയ്ക്കാന്‍ ഇത് മതി..എന്റെ സ്വന്തം പേരിലുള്ള ലൈസന്‍സ് ഉള്ള പിസ്റ്റള്‍ ആണ്..ഞാന്‍ ഇത് മകള്‍ക്ക് നല്‍കി എങ്കിലും അവള്‍ ഇത് സ്വീകരിക്കാന്‍ തയാറായില്ല..അവളുടെ ജീവന് ആപത്ത് നേരിട്ടാല്‍, എന്തെങ്കിലും കാരണവശാല്‍ ഉപയോഗിക്കേണ്ടി വന്നാല്‍, നീ ഇത് ഉപയോഗിക്കണം. ലക്ഷ്യം നോക്കി ഈ ട്രിഗര്‍ ഒന്ന് വലിച്ചാല്‍ മാത്രം മതി...ഉം..ഇത് വാങ്ങൂ....ഇതിലെ ഓരോ ബുള്ളറ്റിനും നീയല്ല, ഞാനാണ് ഉത്തരവാദി....” പുന്നൂസ് തോക്ക് അവന്റെ നേരെ നീട്ടി. വാസു അത് വാങ്ങി നോക്കി. “ഇത് നിന്റെ പോക്കറ്റിലോ..സോക്സിന്റെ ഉള്ളിലോ സൂക്ഷിക്കാം..നീ നേരിടാന്‍ പോകുന്നവര്‍ ചില്ലറക്കാരല്ല..അവന്മാര്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ ആണ്..അതുകൊണ്ട് അടിയന്തിര സാഹചര്യത്തില്‍ ചിലപ്പോള്‍ നിനക്ക് ഇവനെ വേണ്ടി വന്നേക്കും....” വാസു പിസ്റ്റള്‍ ടീപോയുടെ പുറത്ത് വച്ചു. “എന്റെ മകള്‍ ജോലിക്ക് പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. ഒരു പഴയ മാരുതി 800 ആണ് അവളുടെ വണ്ടി.” “മാരുതിയൊ? അതും പഴയത്?’ വാസു ചെറിയ ഞെട്ടലോടെ ചോദിച്ചു. “അതെ വാസു..ഞാന്‍ പറഞ്ഞല്ലോ..അവള്‍ ഒരു പ്രത്യേക ടൈപ്പ് ആണ്..ആഡംബരം ലവലേശം ഇഷ്ടമല്ല..അവള്‍ കിടക്കുന്ന മുറി വാസു ഒന്ന് കാണണം..ഒരൊറ്റ നല്ല ഫര്‍ണീച്ചര്‍ അതിലില്ല..കുറെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനുള്ള ഒരു അലമാര ഉണ്ട്..എസി ഉണ്ടെങ്കിലും ഒരിക്കലും അവളത് ഉപയോഗിക്കില്ല..വെറുമൊരു പലക കട്ടിലില്‍ മെത്ത പോലും ഇല്ലാതെയാണ് കിടപ്പ്...അവള്‍ക്ക് ഏത് വാഹനം വാങ്ങി നല്‍കാനും എനിക്ക് പറ്റും. പക്ഷെ അവള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ ഒരു സ്കൂട്ടറും ഈ പഴയ വണ്ടിയിലും അല്ലാതെ യാത്ര ചെയ്യില്ല. പ്രായമായ ശേഷം ഇന്നേ നാള്‍ വരെ എന്റെ ബി എം ഡബ്ലിയുവിലോ ബെന്‍സിലോ അവള്‍ കയറിയിട്ടില്ല. അവളുമൊത്ത് ഔട്ടിങ്ങിനു പോകണമെങ്കില്‍ അവളുടെ കാറില്‍
💬 Comments
View all comments