0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2356

ഞാനും ഭാര്യയും കയറണം..അതല്ലെങ്കില്‍ അവള്‍ വരില്ല” പുന്നൂസ് പറഞ്ഞത് അത്ഭുതത്തോടെയാണ്‌ വാസു കേട്ടിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയോട് ഒരുതരം ആരാധന അവന്റെ മനസില്‍ ഉടലെടുത്തു. “അവള്‍ എന്നും പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. രാവിലെ എല്ലാ ദിവസവും എട്ടുമണിക്ക് അവള്‍ പോകും. വൈകിട്ട് ചില ദിവസങ്ങളില്‍ വൈകും. വൈകിയില്ലെങ്കില്‍ ഏഴുമണിയോടെ വീട്ടിലെത്തും. അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവുകള്‍ തേടാന്‍ അവള്‍ തുടങ്ങിയതില്‍ പിന്നെ ഈ അടുത്തിടെയായി വൈകാറുണ്ട്..വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അവള്‍ രാത്രിയും പുറത്ത് പോകും. ഇപ്പോള്‍ അവള്‍ ചെയ്യുന്ന കാര്യത്തില്‍ അവളുടെ ചാനലോ വേറെ ആരും തന്നെയോ അവള്‍ക്ക് സപ്പോര്‍ട്ട് ഇല്ല..ഇതൊരു ഒറ്റയാള്‍ പോരാട്ടമാണ്..അതിദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട, അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അവളുടെ കൂട്ടുകാരിക്ക് നീതി നേടിക്കൊടുക്കുക എന്ന ഒറ്റ ലക്‌ഷ്യം വച്ചാണ് അവള്‍ ഈ ചെകുത്താന്മാര്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്..അവര്‍ക്കെതിരെ ഈ സംഭവത്തിലും മറ്റു പല സംഭവങ്ങളിലും തെളിവുകള്‍ തേടി ശേഖരിച്ച് അത് നിയമത്തിന്റെ മുന്‍പിലോ ജനങ്ങളുടെ മുന്‍പിലോ എത്തിക്കുക എന്നതാണ് അവളുടെ ലക്‌ഷ്യം...അതുകൊണ്ട് തന്നെ ഏതു നിമിഷവും അവള്‍ അപകടത്തില്‍ പെടാം എന്നത് ഉറപ്പായ വസ്തുതയാണ്....” ഒന്ന് നിര്‍ത്തിയിട്ടു പുന്നൂസ് തുടര്‍ന്നു: “നീ രാവിലെ എട്ടുമണിയോടെ റെഡി ആകണം. ഒരു ചുവന്ന മാരുതി 800-ലാണ് അവളുടെ യാത്ര. ഈയിടെയായി സ്കൂട്ടര്‍ ഉപയോഗിക്കാറില്ല അധികം. അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ നിന്റെ ഫോണില്‍ റോസ്‌ലിന്‍ മിസ്‌ കോള്‍ നല്‍കും. വണ്ടി ഈ വീടിന്റെ മുന്‍പിലൂടെ പാസ് ചെയ്യുമ്പോള്‍ നിനക്ക് അവളെ പിന്തുടരാം..പുറത്തിരിക്കുന്ന ബുള്ളറ്റ് നിനക്കുള്ളതാണ്..ഫോണും മറ്റു കാര്യങ്ങളും ഈ ബാഗില്‍ ഉണ്ട്..ഒപ്പം നിന്റെ ചിലവിനുള്ള പണവും...” ബാഗ് അവന്റെ മുന്‍പിലേക്ക് അയാള്‍ നീക്കി വച്ചു. “ഇന്ന് വൈകിട്ട് ഞാന്‍ മകളെയും കൂട്ടി നടക്കാന്‍ എന്ന പോലെ ഇതിലെ വരും..അപ്പോള്‍ നിനക്കവളെ കാണാം..ഞാന്‍ ഇങ്ങോട്ട് കയറില്ല..നീ ഒരു

💬 Comments

View all comments