0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2363

വിളിച്ചു പറയണം..നിന്റെയാ വൃത്തികെട്ട മോളോടും പറഞ്ഞേക്ക്..” അയാള്‍ നമ്പരെഴുതിയ കടലാസ്സ്‌ രുക്മിണിക്ക് നല്‍കിയ ശേഷം ഉള്ളിലേക്ക് പോയി. രുക്മിണി ഭിത്തിയില്‍ ചാരി നിന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന ദിവ്യയുടെ അടുത്തെത്തി അവളെ സമാധാനിപ്പിച്ചു. അവള്‍ എങ്ങലടിച്ചുകൊണ്ട് അമ്മയുടെ തോളിലേക്ക് വീണു. ------ രാവിലെ ഗോപാലന്‍ ഉണ്ടാക്കി നല്‍കിയ ചപ്പാത്തിയും മുട്ടക്കറിയും ചായയോടൊപ്പം വാസു കഴിക്കുകയായിരുന്നു. അവന്റെ തീറ്റ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ഗോപാലന്‍. “എങ്ങനുണ്ട് കുഞ്ഞേ കറി..കൊള്ളാമോ” അയാള്‍ ചോദിച്ചു. “ഒന്നാന്തരം..ഗോപാലേട്ടന്‍ കുക്കാണോ?” എട്ടാമത്തെ ചപ്പാത്തി മുറിച്ചുകൊണ്ട് വാസു ചോദിച്ചു. “ഓ അങ്ങനൊന്നുമില്ല..കൊറച്ചു നാള്‍ ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നിട്ടൊണ്ട്..പിന്നെ എനിക്ക് പാചകം വല്യ ഇഷ്ടമാ” “എന്നേം കൂടെ ഒന്ന് പഠിപ്പിക്കണം സമയം കിട്ടുമ്പോള്‍..” ഒരു താറാമുട്ട അതേപടി വായിലേക്ക് തിരുകിക്കൊണ്ട്‌ വാസു പറഞ്ഞു. “യ്യോ ഇത്രേം വല്യ ജോലി ചെയ്യുന്ന കുഞ്ഞെന്തിനാ അതൊക്കെ പഠിക്കുന്നത്.. കെട്ടുന്ന പെണ്ണ് എല്ലാം ഒണ്ടാക്കി തരത്തില്യോ...” ഇളിച്ചുകൊണ്ട്‌ ഗോപാലന്‍ ചോദിച്ചു. “ഗോപാലേട്ടാ..ഏത് ജോലിക്കാരന്‍ ആയാലും, അവന് ആഹാരമില്ലാതെ ജീവിക്കാന്‍ ഒക്കുമോ? ഇത് ഉണ്ടാക്കുന്നതിനെക്കാള്‍ വലുതല്ല ഈ പറയുന്ന ഒരു വലിയ ജോലിയും..കൃഷി ചെയ്യുന്നവനും മീന്‍ പിടിക്കുന്നവനും മണ്ണില്‍ പണി എടുക്കുന്നവനും ആഹാരം ഉണ്ടാക്കുന്നവനും വൈദ്യനും..ഇവരുടെ ജോലിക്ക് മീതെ വേറെ ഒരു ജോലിയുമില്ല...അതുകൊണ്ട് ഇത് എനിക്കും പഠിക്കണം..നാളെ കെട്ടിയ പെണ്ണിന് സുഖമില്ലാതായാല്‍ നമ്മള്‍ അടുക്കളയില്‍ കേറണ്ടേ? ങാ ചപ്പാത്തി ഒന്നൂടെ ഇട്” വാസു പറഞ്ഞു. ഗോപാലന്‍ വേഗം ഒരു ചപ്പാത്തികൂടി അടുക്കളയില്‍ നിന്നും എത്തിച്ചു. “കുഞ്ഞു പറഞ്ഞത് സത്യമാ..എന്നാലും....” “ഒരെന്നലുമില്ല..അതാണ് അതിന്റെ കാര്യം..” വയറു നിറച്ചു കഴിച്ച് ഒരു ഏമ്പക്കവും വിട്ടു വാസു ചെന്നു കൈകഴുകി. സമയം നോക്കിയപ്പോള്‍ ഏഴേമുക്കാല്‍. അവന്‍ ചെന്നു വേഷം മാറി. ഷര്‍ട്ടും ജീന്‍സും ഷൂസും ധരിച്ച ശേഷം അവന്‍ മുഖം മൊത്തം മറയ്ക്കുന്ന ഹെല്‍മറ്റ് എടുത്ത് പുറത്ത് വണ്ടിയില്‍ കയറിയിരുന്നു. മൊബൈല്‍ അവന്‍

💬 Comments

View all comments