Chapter Title : മൃഗം 8 [Master]
കൈയില്‍ തന്നെ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. വാസു നോക്കി. പുന്നൂസ് ആണ്. “ഹലോ സര്‍” “ഗുഡ് മോണിംഗ് വാസു..നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ?” “കഴിച്ചു സര്‍..” “ങാ..വാസൂ മോള്‍ ഇപ്പോള്‍ ഇറങ്ങും..നീ തയാറാണല്ലോ അല്ലെ” “എപ്പോഴെ റെഡി ആണ് സര്‍..” “ഒകെ..ടേക്ക് കെയര്‍” അയാള്‍ ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ വാസു മൊബൈല്‍ പോക്കറ്റില്‍ വച്ചു. പിന്നെ ഹെല്‍മറ്റ് എടുത്ത് തലയില്‍ വച്ച് റോഡിലേക്ക് നോക്കി. അവിടെ നിന്നു നോക്കിയാല്‍ റോഡ് കുറെ ദൂരം വരെ കാണാന്‍ പറ്റും. ഡോണയുടെ കാര്‍ വരുന്നുണ്ടോ എന്ന് വാസു ദൂരേക്ക് നോക്കി. അല്പം കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന മാരുതി വരുന്നത് അവന്‍ കണ്ടു. അവന്റെ കാല്‍ ബൈക്കിന്റെ കിക്കറില്‍ അമര്‍ന്നു. “പോവാണോ കുഞ്ഞേ? ഉച്ചയ്ക്ക് വരുമോ” ഗോപാലന്‍ ചോദിച്ചു. “ഇല്ല..ഇനി വൈകിട്ടെ വരൂ....” വാസു പറഞ്ഞു. ഡോണയുടെ കാര്‍ കടന്നു പോയപ്പോള്‍ അവന്‍ ഗിയര്‍ ഇട്ടു വണ്ടി മുന്‍പോട്ടെടുത്തു. ആ ചെറിയ റോഡിലൂടെ അല്പം അകലം വിട്ട് അവന്‍ അവളെ പിന്തുടര്‍ന്നു. അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാവുന്നത്ര അകലം പാലിച്ചുകൊണ്ടാണ് അവന്‍ ബൈക്കോടിച്ചത്. വണ്ടി ഇടറോഡില്‍ നിന്നും പ്രധാന നിരത്തിലേക്ക് കയറിയപ്പോള്‍ വാസു കുറേക്കൂടി അവളോട് അടുത്തു. റോഡില്‍ ധാരാളം വാഹനങ്ങള്‍ ഉള്ളത് കൊണ്ട് അതിലൊരാളായി അവന്‍ നീങ്ങി. രണ്ടു സിഗ്നലുകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഏറെക്കുറെ അവളുടെ നേരെ പിന്നില്‍ത്തന്നെ എത്തി. അല്പം അകലെ മറ്റൊരു വലിയ ജംഗ്ഷന്‍ അവന്‍ കണ്ടു. രാവിലെ തന്നെ റോഡില്‍ ട്രാഫിക്ക് നന്നായി കൂടിയിരുന്നു. ഡോണയുടെ മാരുതി ആ ജംഗ്ഷന്‍ ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് ഓഡി എ-3 കാര്‍ ഉച്ചത്തിലുള്ള മ്യൂസിക്ക് കേള്‍പ്പിച്ച് അവന്റെ ബൈക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മിന്നല്‍ പോലെ മറികടന്നു. ഒരു പെണ്ണാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് എന്ന് വാസു കണ്ടു. അവന്‍ പല്ലുഞെരിച്ചു ദേഷ്യം
💬 Comments
View all comments