0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2340

വണ്ടിയില്‍ കയറി. “അതാ സാറേ നല്ലത്..വെറുതെ മാര്‍ക്കറ്റില്‍ കിടന്നു നാറണ്ട..പിള്ളേര് കേറി മേയും....” സുലൈമാന്‍ അവര്‍ തിരികെ പോകാന്‍ ഒരുങ്ങിയത് കണ്ടു വിജയിയെപ്പോലെ പറഞ്ഞു. പൌലോസ് തൊപ്പി ഊരി വണ്ടിയില്‍ വച്ചു. “സി ഐ വിളിച്ചു പറഞ്ഞത് കൊണ്ട് അവരിതില്‍ ഇടപെടണ്ട..സുപ്പീരിയര്‍ ഓഫീസറെ അനുസരിക്കാതെ ഇരുന്നതിന്റെ പണീഷ്മെന്റ് വെറുതെ വാങ്ങേണ്ട കാര്യമില്ലല്ലോ..പക്ഷെ എനിക്ക് ശമ്പളം തരുന്നത് നിന്റെ സി ഐ അല്ലടാ മുസ്തഫെ..കേരള സര്‍ക്കാര്‍ ആണ്..എന്ന് പറഞ്ഞാല്‍ ഇവിടുത്തെ പൊതുജനം. അവരില്‍ ഒരാള്‍ക്കൊരു പ്രശ്നം ഉണ്ടായാല്‍, അത് പരിഹരിക്കാന്‍ പൌലോസിന് കഴിഞ്ഞില്ല എങ്കില്‍, ഇതൂരി വച്ചിട്ട് ഞാന്‍ ചെരയ്ക്കാന്‍ പോകുമെടാ കഴുവര്‍ട മോനെ.....” പറഞ്ഞതും പൌലോസിന്റെ വലതുകാല്‍ സുലൈമാന്റെ അടിവയറ്റില്‍ ശക്തമായി പതിഞ്ഞതും ഒരേ സമയത്തായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ ദൂരേക്ക് തെറിച്ചു വീണു. അവന്റെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നതും അവന്‍ ബോധം കെട്ടു വീണതും മുസ്തഫ കണ്ടു. ഒരു നിമിഷം എല്ലാം നിശ്ചലമായ ഒരു പ്രതീതി അവിടെയുണ്ടായി. “അടിക്കടാ അവനെ..” മുസ്തഫ അലറി. സുമോകളില്‍ ഇരുന്നവന്മാര്‍ ആയുധങ്ങളുമായി ചാടിയിറങ്ങി. അലര്‍ച്ചയോടെ തന്റെ നേരെ കുതിച്ചെത്തിയ മൊയ്തീനെ ഒഴിഞ്ഞുമാറിയ പൌലോസ് അവന്റെ വാരിയെല്ലുകളില്‍ ശക്തമായി ഇടിച്ചു. അവന്‍ പോലീസ് വാഹനത്തിന്റെ മുന്‍പില്‍ തലയടിച്ചു താഴേക്ക് വീണു. അനുജന്‍ വീഴുന്നത് കണ്ട മുസ്തഫ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ നേരെ കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി എടുത്തു. അപ്പോഴേക്കും പന്ത്രണ്ടോളം ഗുണ്ടകള്‍ പൌലോസിനെ വളഞ്ഞു കഴിഞ്ഞിരുന്നു. “അങ്ങേരുടെ തെളപ്പ് ഇന്ന് തീരും...” രവീന്ദ്രന്‍ സ്വയം പിറുപിറുത്തു. “എടൊ സാറിനെ സഹായിക്കണ്ടേ..അവന്മാരുടെ കൈയില്‍ വടിവാളും ആയുധങ്ങളും ഉണ്ട്” ഒരു പോലീസുകാരന്‍ മറ്റുള്ളവരോട് ചോദിച്ചു. “വേണ്ട..സി ഐ അറിഞ്ഞാല്‍ പ്രശ്നമാണ്..പൌലോസ് സാറിനു ട്രാന്‍സ്ഫറും സസ്പെന്‍ഷനും ഒന്നും ഒരു വിഷയമല്ല..ഇക്കൊല്ലം ഇത് മൂന്നാമത്തെ ട്രാന്‍സ്ഫര്‍ ആണ്...ഇയാള്‍ അവിടിരുന്നു കളി കണ്ടാല്‍ മതി...സാറ് പറഞ്ഞാല്‍ മാത്രമേ നമ്മളിതില്‍ ഇടപെടാവൂ....” മറ്റൊരു പോലീസുകാരന്‍ പറഞ്ഞു. “വെട്ടി നുറുക്കടാ അവനെ..” കത്തിയുമായി ചാടി വന്ന മുസ്തഫ ഗുണ്ടകളോട് അലറി. അവന്മാര്‍ വടിവാളുകള്‍ ഊരി പൌലോസിന് നേരെ കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് പൌലോസിന്റെ കൈയില്‍ സര്‍വീസ് റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഒരുത്തന്‍ കാല്‍മുട്ടിലെ അസ്ഥികള്‍

💬 Comments

View all comments