0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2341

ചിതറി അലറി നിലത്ത് വീണു. മറ്റുള്ളവര്‍ അതുകണ്ട് ഞെട്ടി നിന്ന അതെ നിമിഷത്തില്‍ പൌലോസ് അവരെ ശക്തമായി ആക്രമിച്ചു. നിലത്തുണ്ടയിരുന്ന ഒരു വടിയെടുത്ത് അയാള്‍ തലങ്ങും വിലങ്ങും വീശി. ഗുണ്ടകള്‍ പല വഴിക്ക് ചിതറി വീണു. പൌലോസിന്റെ കൈയില്‍ രണ്ടു മൂന്നിടത്ത് വടിവാള്‍ കൊണ്ട് പോറലുകള്‍ ഏറ്റു ചോര ഒഴുകിയെങ്കിലും അവര്‍ എല്ലാവരെയും അയാള്‍ നിലം പരിശാക്കി കഴിഞ്ഞിരുന്നു. ഓടാനായി ശ്രമിച്ച മുസ്തഫയെ അയാള്‍ ഓടിച്ചിട്ട്‌ പിടിച്ച് വണ്ടിക്കരുകില്‍ എത്തിച്ചു. “നിന്നെയും ഇവന്മാരെയും ഞാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നു...പോലീസിനെ ആക്രമിച്ച കുറ്റത്തിന്...ഉം..കേറടാ വണ്ടിയേല്‍...” അവന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. “നിങ്ങള്‍ ഇവന്മാരെ അവരുടെ വണ്ടികളില്‍ സ്റ്റേഷനില്‍ എത്തിക്ക്....” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് വാഹനവും സുമോകളും സ്റ്റേഷനിലേക്ക് കുതിച്ചു. “എടൊ എസ് ഐ..താന്‍ ഇതിനനുഭവിക്കും..നോക്കിക്കോടോ” വണ്ടിയില്‍ ഇരുന്ന മുസ്തഫ പൌലോസിനോട്‌ പകയോടെ പറഞ്ഞു. “മക്കളെ മുസ്തഫെ..പൌലോസ് ഇന്നോ ഇന്നലെയോ അല്ല നിന്നെപ്പോലെയുള്ളവന്മാരെ കാണാന്‍ തുടങ്ങിയത്..ഇമ്മാതിരി ഒന്നര ചക്രത്തിന്റെ വിലയില്ലാത്ത ഭീഷണി ഇങ്ങോട്ട് ഇറക്കല്ലേ....കൂടിവന്നാല്‍ നിന്റെ ഏമാന്‍ സി ഐ എന്നെ അങ്ങ് ട്രാന്‍സ്ഫര്‍ ചെയ്യുമായിരിക്കും..എനിക്ക് പുല്ലാടാ ട്രാന്‍സ്ഫര്‍..റിട്ടയര്‍ ആകുന്നതിനു മുന്‍പ് കേരളത്തിലുള്ള എല്ലാ സ്റ്റെഷനുകളിലും ജോലി എടുത്തേക്കാം എന്നൊരു നേര്‍ച്ച എനിക്കുണ്ട്..അതുകൊണ്ട് നീ വേറെ വല്ല വഴീം നോക്ക്” ഒരു വളവ് തിരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. മുസ്തഫയും മൊയ്തീനും ഒഴികെയുള്ള മറ്റു പ്രതികള്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നില്ല. വണ്ടി കുതിച്ചു പാഞ്ഞു. ----------------------------- വാസുവിനെയും കൂട്ടി കൊച്ചിയില്‍ എത്തിയ പുന്നൂസ് വണ്ടി വീടിനടുത്ത് എത്താറായപ്പോള്‍ നിര്‍ത്തിയിട്ടു ഭാര്യയ്ക്ക് ഫോണ്‍ ചെയ്തു. “ങാ റോസീ..ഡോണ വീട്ടിലുണ്ടോ?” മറുഭാഗത്ത് ഭാര്യ ഫോണെടുത്തപ്പോള്‍ അയാള്‍ ചോദിച്ചു. “ഇല്ല... എന്താ ഇച്ചായാ?” “ഞാന്‍ ഇന്നലെ പറഞ്ഞില്ലേ വാസുവിന്റെ കാര്യം? അവനെയും കൂട്ടി അങ്ങോട്ട്‌ വരാനാണ്..തല്‍ക്കാലം അവള്‍ തന്നെ പരിചയപ്പെടെണ്ട എന്നാണ് വാസു പറഞ്ഞത്...” “ഓ..ശരി..ഇച്ചായന്‍ വേഗം വാ” “ഉം” അയാള്‍ വാസുവിനെ നോക്കി ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ധനികന്മാര്‍ താമസിക്കുന്ന ഒരു കോളനിയിലേക്ക് ആ കാര്‍ നീങ്ങി. ആദ്യമായി സിറ്റിയില്‍ എത്തിയ വാസു പുറത്തുള്ള കാഴ്ചകള്‍ ലേശം

💬 Comments

View all comments