0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 2103

എങ്ങും പോകണ്ട. ഇപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് നിന്നെ മാത്രം തേടാന്‍ സാധ്യത ഉള്ളതുകൊണ്ട് മോള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഭീഷണി ഒന്നും ഉണ്ടാകില്ല. നീ ഇവിടെത്തന്നെ കഴിയുക..”

പുന്നൂസ് പോകാനായി എഴുന്നേറ്റ് പറഞ്ഞു. വാസുവിന് അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല.

പുന്നൂസ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ റോസ്ലിനും ഡോണയും ടിവി കാണുകയായിരുന്നു. “സ്റ്റുപ്പിഡ്സ്..എല്ലാവനും അവളെ സപ്പോര്‍ട്ട് ചെയ്യുകയാണ്..നോ..ഐ വില്‍ നോട്ട് ലെറ്റ്‌ ഇറ്റ്‌ ഗോ ദിസ് വെ..” അയാള്‍ ചെല്ലുമ്പോള്‍ ഡോണ രോഷത്തോടെ പറയുന്നത് കേട്ടു.

“നീ എന്ത് ചെയ്യാനാണ് മോളെ? അവള്‍ക്ക് അനുകൂലമാണ് വീഡിയോ ദൃശ്യങ്ങള്‍..പിന്നെ എന്ത് ചെയ്യാന്‍?” അയാള്‍ അവളുടെ അരികില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.

“പപ്പാ..എനിക്ക് ആ മനുഷ്യനെ ഉടനെ തന്നെ കണ്ടെത്തണം..എന്തുകൊണ്ട് അയാളത് ചെയ്തു എന്ന് ഞാന്‍ എന്റെ ചാനലില്‍ പറഞ്ഞോളാം..മുന്‍പ് അവളുടെ ആക്രമണത്തിന് ഇരയായവരെ എനിക്കറിയാം..ഐ വില്‍ മീറ്റ്‌ ദം റൈറ്റ് എവേ.. എനിക്ക് അയാളെ കൂടെ കാണാന്‍ സാധിച്ചാല്‍ മൈ സ്റ്റോറി വില്‍ ബി പെര്‍ഫക്റ്റ്” അവള്‍ ആവേശത്തോടെ പറഞ്ഞു.

“മോളെ വേണ്ട..അത് ചെയ്യരുത്.. ഇപ്പോള്‍ ഈ സംഭവം മൂലം അറേബ്യന്‍ ഡെവിള്‍സ് അവന്റെ പിന്നാലെ ആയിരിക്കും..അതുകൊണ്ട് നിന്നെ തല്ക്കാലം അവര്‍ ഉപദ്രവിക്കാന്‍ വഴിയില്ല..ആ ഒരു അഡ്വാന്‍റെജ് നീ കളഞ്ഞു കുളിക്കരുത്..മീഡിയ എന്തോ പറഞ്ഞോട്ടെ” “പപ്പയ്ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു? ഒരുത്തനും വായ തുറക്കാത്തിടത്ത് ശക്തമായി പ്രതികരിച്ച ആ മനുഷ്യനെപ്പോലെ ഉള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം..ഐ വില്‍ പ്രൂവ് ദാറ്റ് ഹി ഈസ് ഇന്നസന്‍റ്..ആന്‍ഡ് അയാം ഗോയിംഗ് നൌ... അറ്റ്‌ ലീസ്റ്റ് മുന്‍പ് ഇവളുടെ ആക്രമണത്തിനു ഇരയായവരുടെ ഇന്റര്‍വ്യൂ എങ്കിലും എനിക്ക് എടുത്തെ പറ്റൂ..എങ്കിലേ അത് നാളെ എയര്‍ ചെയ്യാന്‍ പറ്റൂ..” ഡോണ വേഗം തന്നെ തന്റെ മുറിയിലേക്ക് കയറി.

പുന്നൂസ് ഭാര്യയെ ആശങ്കയോടെ നോക്കി. ഇവള്‍ അഞ്ജനയ്ക്ക് എതിരെ ന്യൂസ് കൊടുത്താല്‍ അവര്‍ക്ക് ഇപ്പോള്‍ ഇവളോടുള്ള പകയില്‍ എണ്ണ പകരുന്നതിനു തുല്യമായിരിക്കും അത്. പക്ഷെ അവള്‍ തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നും പിന്മാറില്ല. അപകടത്തിലേക്കാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ അതിലേക്ക് എടുത്തു ചാടുന്ന അവളുടെ ഈ പ്രകൃതമാണ് തങ്ങളെ തീ

💬 Comments

View all comments